ETV Bharat / state

'ദുർബല വാദങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറാൻ മന്ത്രിയുടെ ശ്രമം': ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് - VD Satheesan about Bar bribery

author img

By ETV Bharat Kerala Team

Published : Jun 10, 2024, 2:10 PM IST

Updated : Jun 10, 2024, 3:41 PM IST

ബാർ കോഴ കേസില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എക്സൈസ് വകുപ്പ് ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ  ബാര്‍ കോഴ  നിയമസഭ സമ്മേളനം  BAR BRIBERY NEWS
VD SATHEESAN (ETV Bharat)
വി ഡി സതീശൻ മാധ്യങ്ങളോട് (ETV Bharat)

തിരുവനന്തപുരം: ബാർ മുതലാളിമാരുടെ നേതാവിന്‍റെ ശബ്‌ദ സന്ദേശം പുറത്തു വന്ന സംഭവത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതേ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം നടത്തിയ വാക്ക് ഔട്ടിന് ശേഷം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ കൃത്യമായ ഉത്തരം നൽകാതെ ദുർബലമായ വാദങ്ങൾ നിരത്തി എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറിയെന്നും ബാറുടമകളുടെ പണപ്പിരിവ് ഗൗരവകരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ടൂറിസം വകുപ്പാണ് അബ്‌കാരി നയത്തിൽ മാറ്റം വരുത്താൻ യോഗം വിളിച്ചു കൂട്ടിയത്. മദ്യ നയത്തിൽ മാറ്റം വരുത്താമെന്ന് ബാറുടമകൾക്ക് ഉറപ്പും നൽകി. ഇതിന്‍റെ പേരിലാണ് പണപ്പിരിവ് നടത്തിയതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി കൊടുത്ത പരാതിയിൽ അന്വേഷണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 21 നാണ് ടൂറിസം വകുപ്പിന്‍റെ യോഗം ചേർന്നത്, 23 നാണ് ബാർ മുതലാളിമാര്‍ യോഗം ചേർന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ബാർ ഉടമകളും തമ്മിലുള്ള ഗൂഡലോചനയാണ് ഉണ്ടായിട്ടുള്ളതെന്നും ബാർ കോഴയിൽ അന്നത്തെ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമത്തിന്‍റെ 8, 9, 12 വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് എക്സൈസ് വകുപ്പ് ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്നും ആരോപിച്ചു.
ALSO READ: ചികിത്സ പിഴവ് കുപ്രചരണം; കോട്ടയം മെഡിക്കൽ കോളജ് മികവിന്‍റെ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ

Last Updated : Jun 10, 2024, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.