കേരളം

kerala

ശ്രീഹരിക്കോട്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം: പി.എസ്എല്‍വി സി52 നാളെ കുതിക്കും

By

Published : Feb 13, 2022, 10:48 AM IST

റോക്കറ്റിന് 321 ടണ്‍ ഭാരവും 44.4 മീറ്റര്‍ വീതിയുമുണ്ട്. ആര്‍ഐഎസ്എടി 1 എയുടെ പേര് മാറ്റി (ഇഓഎസ് -04) എര്‍ത്ത് ഒമ്പ്സര്‍വേഷന്‍ സാറ്റ്‌ലൈറ്റ് എന്നാക്കിയിട്ടുണ്ട്. ഈ ഉപഗ്രഹം കൂടാതെ ഐഎന്‍എസ്പിഐആര്‍ഇ സാറ്റ്-1, ഐഎന്‍എസ്-2ടിഡി എന്നീ ഉപഗ്രഹങ്ങളും വിക്ഷേപണത്തിലുണ്ട്.

PSLVC52 rocket launch  Earth Observation Satellite  Indian space agency countdown for rocket launch  പിഎസ്എല്‍വി സി52  ഇന്ത്യയുടെ ബഹിരാകാശ ദൗത്യം  എര്‍ത്ത് ഒമ്പ്സര്‍വേഷന്‍ സാറ്റ്‌ലൈറ്റ്
ശ്രീഹരിക്കോട്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം: പി.എസ്എല്‍വി സി52 നാളെ കുതിക്കും

ചെന്നൈ:ഇന്ത്യയുടെ പുതിയ ഇമേജിംഗ് ഉപഗ്രഹമായ ആര്‍ഐഎസ്എടി 1 എയും വഹിച്ചുകൊണ്ട് വിക്ഷേപണത്തിനോരുങ്ങുന്ന പിഎസ്എല്‍വി സി52 (PSLVC52) വിന്‍റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശ്രീഹരികോട്ടയിലെ റോക്കറ്റ് വിക്ഷേപണതറയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 5.59നാണ് വിക്ഷേപണം നടക്കുക.

റോക്കറ്റിന് 321 ടണ്‍ ഭാരവും 44.4 മീറ്റര്‍ വീതിയുമുണ്ട്. ആര്‍ഐഎസ്എടി 1 എയുടെ പേര് മാറ്റി (ഇഓഎസ് -04) എര്‍ത്ത് ഒമ്പ്സര്‍വേഷന്‍ സാറ്റ്‌ലൈറ്റ് (Earth Observation Satellite) എന്നാക്കിയിട്ടുണ്ട്. ഈ ഉപഗ്രഹം കൂടാതെ ഐഎന്‍എസ്പിഐആര്‍ഇ സാറ്റ്-1, ഐഎന്‍എസ്-2ടിഡി എന്നീ ഉപഗ്രഹങ്ങളും വിക്ഷേപണത്തിലുണ്ട്.

ഖര ദ്രാവക രൂപത്തിലുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് റോക്കറ്റ് ഉയര്‍ത്തുന്നത്. വിക്ഷേപണത്തിന്‍റെ നാല് ഘടങ്ങളില്‍ ഇന്ധനങ്ങള്‍ മാറ്റി ഉപയോഗിക്കും. ആറ് ബൂസ്റ്റർ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ എക്സ്എൽ വേരിയന്റാണ് പിഎസ്എല്‍വി. കൗണ്ട്ഡൗൺ സമയത്ത് റോക്കറ്റിൽ ദ്രാവക ഇന്ധനം നിറയ്ക്കുകയും അതിന്റെ എല്ലാ സംവിധാനങ്ങളും പരിശോധിക്കുകയും ചെയ്യും.

Also Read: വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങി ഇസ്രോ; ഫെബ്രുവരി 14ന് പിഎസ്എല്‍വി സി 52 വിക്ഷേിക്കും

വിക്ഷേപിച്ച് 17 മിനിറ്റിനുള്ളിൽ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കും, 18.78 മിനുട്ടിനുള്ളില്‍ വിക്ഷേപണത്തിന്‍റെ എല്ലാ ഘടങ്ങളും പൂര്‍ത്തിയാക്കും. ഇന്ത്യയുടെ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് ഇഓഎസ് -04, കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് വിക്ഷേപിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു ഇവി ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ഉപഗ്രഹത്തിന് വലിയ ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ഉയർന്ന സംഭരണശേഷിയുമുണ്ട്. ​യു‌എസ്‌എയിലെ കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി) യിൽ നിന്നും നിര്‍മിച്ച വിദ്യാർഥികള്‍ക്കായുള്ള ഉപഗ്രഹമാണ് ഐഎന്‍എസ്പിഐആര്‍ഇ സാറ്റ്-.

സിംഗപ്പൂരിലെ എന്‍ടിയു, തായ്‌വാനിലെ എന്‍സിയു എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. അയണോസ്ഫിയർ ഡൈനാമിക്സ്, സൂര്യന്റെ കൊറോണൽ ഹീറ്റിംഗ് പ്രക്രിയ എന്നിവയെ കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താനും ഉപഗ്രഹം ഉപയോഗിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details