കേരളം

kerala

പിഎസ്എൽവി സി - 53 വിക്ഷേപണം നാളെ ; സിംഗപ്പൂരിന്‍റെ മൂന്ന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കും

By

Published : Jun 29, 2022, 7:59 PM IST

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എൻഎസ്ഐഎൽ) രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യമാണിത്

പിഎസ്‌എല്‍വി സി53 വിക്ഷേപണം  ഐഎസ്‌ആർഒ ബഹിരാകാശ ദൗത്യം  ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് ഉപഗ്രഹ കരാര്‍ ദൗത്യം  സിംഗപ്പൂർ ഉപഗ്രഹങ്ങള്‍ വിക്ഷേപണം  ISRO PSLV C53 mission  countdown begins for ISRO PSLV C53 mission  NSIL commercial mission  singapore satellites isro mission
പിഎസ്എൽവി സി-53 വിക്ഷേപണം നാളെ; സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കും

ശ്രീഹരിക്കോട്ട :സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് പാസഞ്ചര്‍ഉപഗ്രഹങ്ങളുമായിന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യം പിഎസ്‌എല്‍വി സി-53 നാളെ വിക്ഷേപിക്കും. പിഎസ്‌എല്‍വി സി-53 വിക്ഷേപണ ദൗത്യത്തിന്‍റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍ (ഐഎസ്ആർഒ) അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 6.02ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം.

വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെയും ചെക്ക്ഔട്ടുകളുടെയും അവസാന ഘട്ടത്തിലേക്ക് ഐഎസ്‌ആര്‍ഒ പ്രവേശിച്ചു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എൻഎസ്ഐഎൽ) രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യവും പിഎസ്എൽവിയുടെ 55-ാമത്തെ വിക്ഷേപണവുമാണിത്. സിംഗപ്പൂരില്‍ നിന്നുള്ള DS-EO, NeuSAR, Scoob-1 എന്നീ മൂന്ന് പാസഞ്ചര്‍ ഉപഗ്രഹങ്ങളെയാണ് പിഎസ്‌എല്‍വി സി-53 ഭ്രമണപഥത്തിലെത്തിക്കുക.

Also read: ബഹിരാകാശ രംഗത്ത് സ്വകാര്യ ദൗത്യങ്ങള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങി ഇന്‍സ്‌പേസ്

ദക്ഷിണ കൊറിയന്‍ കമ്പനിയായ സ്റ്റാറെക്‌ ഇനിഷ്യേറ്റീവാണ് 365 കിലോഗ്രാം ഭാരമുള്ള DS-EO, 155 കിലോഗ്രാം ഭാരമുള്ള NeuSAR എന്നീ ഉപഗ്രഹങ്ങള്‍ നിർമിച്ചത്. 2.8 കിലോഗ്രാം ഭാരമുള്ള Scoob-1 ഉപഗ്രഹം നിര്‍മിച്ചത് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയാണ്.

ABOUT THE AUTHOR

...view details