കേരളം

kerala

പ്രണയം നടിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു ; പണം നല്‍കാത്ത യുവാവിന്‍റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, യുവതിക്കെതിരെ കേസ്

By

Published : Jul 17, 2023, 11:02 PM IST

പ്രണയം നടിച്ച് എഞ്ചിനീയറായ യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്. ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. യുവാവിന്‍റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

Lucknow blackmail sarojaninagar  girl made young man pornographic pictures  girl trapped engineer in love  Fraudulent Girl cheated after love  lucknow news  fake facebook account  जालसाज युवती ने वायरल की युवक की अश्लील तस्वीरें  लखनऊ न्यूज  Case against woman  love  പ്രണയം നടിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു  പണം നല്‍കാത്ത യുവാവിന്‍റെ അശ്ലീല ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയ  യുവതിക്കെതിരെ കേസ്  പണം തട്ടാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്
യുവതിക്കെതിരെ കേസ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ സരോജിനി നഗറില്‍ യുവാവുമായി പ്രണയം നടിച്ച് അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പ്രയാഗ്‌രാജ് സ്വദേശിയായ എഞ്ചിനീയറാണ് പരാതിയുമായി സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വീഡിയോ കാണിച്ച് 10 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നും പണം നല്‍കില്ലെന്ന് പറഞ്ഞതോടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ചതിക്കുഴി ഒരുക്കി വച്ചുള്ള പ്രണയം : പ്രയാഗ് രാജ് സ്വദേശിയായ യുവാവ് സരോജിനി നഗറിലെ ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കമ്പനിയുടെ സമീപത്ത് ഒരു വാടക വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. ഏറെക്കാലമായി യുവാവ് ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

വാടക വീടിന്‍റെ മറ്റൊരു നിലയിലാണ് കുറ്റാരോപിതയായ യുവതി താമസിച്ചിരുന്നത്. ദിവസവും തമ്മില്‍ കാണുന്ന ഇരുവരും സൗഹൃദത്തിലായി. വാട്‌സ്‌ ആപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും സംസാരിച്ച യുവതി യുവാവുമായി പ്രണയം നടിച്ചു.

വ്യാജ അക്കൗണ്ടില്‍ ദൃശ്യങ്ങള്‍ വൈറലാക്കി : യുവതിയ്‌ക്ക് തന്നോട് പ്രണയമാണെന്ന് യുവാവ് വിശ്വസിച്ചു. പ്രണയം നടിച്ചതിന് പിന്നാലെ യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടു. 10 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ഇയാളുടെ പക്കലില്ലാത്തത് കൊണ്ട് പണമില്ലെന്ന് അറിയിച്ചു. ഇതോടെ യുവതി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌ത ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

യുവാവ് പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ യുവതി ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി യുവാവിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. ഫേസ് ബുക്കില്‍ യുവതി നിര്‍മിച്ച വ്യാജ അക്കൗണ്ടുകളിലൂടെ 38 ചിത്രങ്ങളാണ് വൈറലാക്കിയതെന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതില്‍ പറയുന്നു.

യുവതിയുടെ കെണിയില്‍ കുടുങ്ങി യുവാക്കള്‍: യുവതിയുടെ ഭീഷണിയ്‌ക്ക് ഇരയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി നേരത്തെയും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. നിരവധി യുവാക്കളില്‍ നിന്നും യുവതി പണം തട്ടിയതായി പൊലീസ് വ്യക്തമാക്കി. യുവതി വിവാഹിതയാണെന്നും ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇരയായ എഞ്ചിനീയറുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും സെൻട്രൽ സോൺ ഡിസിപി അപർണ രജത് കൗശിക് പറഞ്ഞു.

also read:Sextortion | നഗ്‌ന വീഡിയോ കോളിലൂടെ കെണി ; തമിഴ്‌നാട് എംഎല്‍എയെ ഭീഷണിപ്പെടുത്തി പണം തട്ടി, കൗമാരക്കാര്‍ ഉള്‍പ്പടെ 3 പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details