ETV Bharat / bharat

Sextortion | നഗ്‌ന വീഡിയോ കോളിലൂടെ കെണി ; തമിഴ്‌നാട് എംഎല്‍എയെ ഭീഷണിപ്പെടുത്തി പണം തട്ടി, കൗമാരക്കാര്‍ ഉള്‍പ്പടെ 3 പേര്‍ പിടിയില്‍

author img

By

Published : Jul 17, 2023, 4:53 PM IST

തമിഴ്‌നാട് എംഎൽഎ കെഎസ്‌ ശരവണ കുമാറിനെയാണ്, നഗ്‌ന വീഡിയോ കോളിലൂടെ രാജസ്ഥാനിലെ തട്ടിപ്പുസംഘം കെണിയില്‍പ്പെടുത്തിയത്

Etv Bharat
Etv Bharat

ഭരത്പൂർ : സാങ്കേതികവിദ്യ മനുഷ്യന്‍റെ പുരോഗതിയെ കണക്കാക്കിയുള്ളതാണെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പുവാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യമാണുള്ളത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ മേവാത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെപ്പോലും ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ് രാജസ്ഥാനിലെ മേവാത്തില്‍ നടന്നത്. തമിഴ്‌നാട് എംഎൽഎ കെഎസ്‌ ശരവണ കുമാറിനെ, തട്ടിപ്പ് സംഘം നഗ്‌ന വീഡിയോ കോളിലൂടെയാണ് കെണിയിലാക്കിയത്.

സംഭവത്തില്‍, തമിഴ്‌നാട് പൊലീസ് സംഘം ഭരത്പൂരിലെത്തി രണ്ട് കൗമാരക്കാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തു. ആൽവാറിലെ ഗോവിന്ദ്ഗഡ് സ്വദേശി അർഷാദാണ് പിടിയിലായ പ്രായപൂര്‍ത്തിയായ ആള്‍. ഇയാളാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്നും പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് കൂടുതല്‍ പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. ഭരത്പൂർ പൊലീസിന്‍റെ സഹായത്തോടെയാണ് രണ്ട് പ്രായപൂർത്തിയാകാത്തവര്‍ ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയെ ഉപയോഗിച്ച്, തമിഴ്‌നാട് എംഎൽഎ ശരവണ കുമാറുമായി മേവാത്തിലെ ഗുണ്ടാസംഘം നഗ്‌ന വീഡിയോ ചാറ്റ് നടത്തുകയായിരുന്നു. തുടര്‍ന്ന്, സംഘം ഈ വീഡിയോ റെക്കോർഡ് ചെയ്യുകയും വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും ഭരത്പൂർ പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചാവ മാധ്യമങ്ങളോട് പറഞ്ഞു. റെക്കോഡ് ചെയ്‌ത വീഡിയോ ഉപയോഗിച്ച് സംഘം എംഎല്‍എയെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തിരുന്നു.

തമിഴ്‌നാട്ടിലെ താനി സൈബർ പൊലീസാണ് ഇതുസംബന്ധിച്ച കേസെടുത്തത്. തമിഴ്‌നാട്ടിലെ സൈബർ പൊലീസ് സംഘം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് ഭരത്പൂരിലെത്തിയത്. തുടര്‍ന്ന്, പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തുകയും ശേഷം ലോക്കൽ പൊലീസുമായി ചേർന്ന് റെയ്‌ഡ് നടത്തുകയുമായിരുന്നു. പ്രതി അർഷാദ് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് കമ്മിഷൻ വ്യവസ്ഥയിലാണ് ആളുകളെ ഈ സംഘത്തില്‍ ചേര്‍ത്തത്. രാജസ്ഥാനിലെ ഇഷങ്ക ഗ്രാമത്തിലാണ് റെയ്‌ഡ് നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പുറമെ അർഷാദിനേയും തമിഴ്‌നാട് പൊലീസ് സംഘം അറസ്റ്റ് ചെയ്‌ത് കൊണ്ടുപോയി.

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്: കവര്‍ന്നത് 50.68 ലക്ഷം : മികച്ച വരുമാനം വാഗ്‌ദാനം ചെയ്‌ത് മുംബൈ സ്വദേശിയായ സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരനില്‍ നിന്ന് 50.68 ലക്ഷം തട്ടിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 28കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റാണ് കേസ് രജിസ്റ്റർ ചെയ്‌തത്. നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വെബ്‌സൈറ്റില്‍ പരസ്യം കണ്ടതോടെ പരാതിക്കാരന്‍ ബന്ധപ്പെടുകയും പണം നിക്ഷേപിക്കുകയുമായിരുന്നു.

ALSO READ | 50.68 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍റെ പരാതിയില്‍ അന്വേഷണം

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രൊഡക്‌ട് മാനേജര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. കാർഷിക ഉത്‌പന്നങ്ങളുടെ ബിസിനസാണെന്നും 15 ശതമാനം ലാഭം നേടാൻ സഹായിക്കുന്ന നൈജീരിയയിലെ ഒരു സ്ഥാപനവുമായി സഹകരിച്ചാണ് നിക്ഷേപ പദ്ധതിയെന്നും പരാതിക്കാരനെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയ്‌ക്ക് ഒരു ലക്ഷം നിക്ഷേപിച്ചു. ശേഷം, ഇയാള്‍ക്ക് 16,000 രൂപ നിക്ഷേപത്തിന്‍റെ ലാഭവിഹിതമായി ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് പണം ലഭിക്കാതായതോടെയാണ് തട്ടിപ്പിന് ഇരയായതായി യുവാവിന് മനസിലായത്. ഇതേ തുടര്‍ന്നാണ് കേസ് നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.