കേരളം

kerala

ബിഹാറില്‍ ഇരുമ്പ് പാലം വെട്ടിമുറിച്ച് വിറ്റു: എട്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍

By

Published : Apr 12, 2022, 10:57 AM IST

കാലപ്പഴക്കം മൂലം ഉപേക്ഷിച്ച പാലമാണ് പ്രതികള്‍ വെട്ടിമാറ്റി കടത്തിയത്

Bridge Theft Case in Rohtas  Bihar bridge theft case  latest national news  ഇരുമ്പ് പാലം വെട്ടിമാറ്റി മോഷണം;  പുതിയ ദേശീയ വാർത്തകള്‍
ഇരുമ്പ് പാലം വെട്ടിമാറ്റി മോഷണം

പട്‌ന: ബിഹാറില്‍ ഇരുമ്പ് പാലം വെട്ടിമാറ്റി വിറ്റ എട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ജലവിഭവ വകുപ്പിലെ അസിസ്റ്റന്‍റ് രാധേഷ്യാം സിങ് ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. കാലപഴക്കം മൂലം ഉപേക്ഷിക്കപ്പെട്ട അമിയവാർ ഗ്രാമത്തിലെ പാലമാണ് പ്രതികള്‍ വെട്ടിമാറ്റി കടത്തിയത്.

ജെ.സി.ബി, പിക്കപ്പ് വാനുകൾ, ഗ്യാസ് കട്ടറുകൾ, വാഹനങ്ങൾ എന്നിവയുമായി എത്തിയാണ് സംഘം മോഷണം നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ പാലം മുഴുവൻ ഇവർ വെട്ടിമാറ്റി. ആർജെഡി നേതാവ് ശിവ കല്യാൺ ഭരദ്വാജിനും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് വകുപ്പിലെ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജലവിഭവ മന്ത്രി സഞ്ജയ് കുമാർ ഝായും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ALSO READട്രെയിൻ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങി: എതിര്‍ ദിശയില്‍ നിന്നും വന്ന ട്രെയിനിടിച്ച് 5 മരണം

ABOUT THE AUTHOR

...view details