കേരളം

kerala

കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സോഫ്‌റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍

By

Published : Apr 5, 2020, 7:08 PM IST

COVID-19  Madhya Pradesh  COVID-19  Coronavirus outbreak  COVID-19 precaution  republicindia.in
കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സോഫ്‌റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍

റിപ്പബ്ലിക്ഇന്ത്യ.ഇന്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൊവിഡ്‌ രോഗിയുടെ വിവരങ്ങളും ആളുകളുടെ ആശയങ്ങളും സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറാന്‍ സാധിക്കും

ഭോപ്പാല്‍: കൊവിഡ്‌ പ്രതിസന്ധി നേരിടാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ കപിൽ ഗുപ്‌ത. റിപ്പബ്ലിക്ഇന്ത്യ.ഇന്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൊവിഡ്‌ രോഗിയുടെ വിവരങ്ങളും ആളുകളുടെ ആശയങ്ങളും സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറാന്‍ സാധിക്കുമെന്ന് കപില്‍ ഗുപ്‌ത പറഞ്ഞു. കൊവിഡ്‌ രോഗികളുടെ ആരോഗ്യനില ആരോഗ്യ മന്ത്രാലയത്തിനോ പ്രധാനമന്ത്രിക്കോ അയക്കാം. കൊവിഡ്‌ വ്യാപനം തടയുന്നത് സംബന്ധിച്ച് സാധാരണക്കാർ നൽകുന്ന വ്യത്യസ്ത ആശയങ്ങള്‍ ഇന്ത്യൻ സർക്കാരിന് നൽകാനും ഇത് വഴി സാധിക്കും. ഈ പോര്‍ട്ടല്‍ വഴി 12,000 നിർദേശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ടെന്നും അവയിൽ ചിലതില്‍ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details