കേരളം

kerala

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ ഇന്ന് ചുമതലയേല്‍ക്കും

By

Published : Nov 29, 2019, 12:18 PM IST

വ്യാഴാഴ്‌ച വൈകിട്ട് ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് മഹാരാഷ്‌ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്

maharashtra government latest news  maharastra latest news  udhav thackery latest news  ഉദ്ദവ് താക്കറെ  മഹാരാഷ്‌ട്ര സര്‍ക്കാര്‍ വാര്‍ത്തകള്‍
ഉദ്ദവ് താക്കറെ ഇന്ന് ഔദ്യോഗിക ഓഫീസിലെത്തും

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെത്തി ചുമതല ഏറ്റെടുക്കും. വ്യാഴാഴ്‌ച വൈകിട്ടാണ് സംസ്ഥാനത്തിന്‍റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ശിവ സേന നേതാവ് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടന്നത്.

ഉദ്ദവ് താക്കറെക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛഗന്‍ ഭുജ്‌ബല്‍, ജയന്ത് പാട്ടീല്‍ കോണ്‍ഗ്രസിലെ ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരാണ് ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രിസഭയുടെ ഭാഗമായത്. മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നലെ രാത്രി എട്ട് മണിക്ക് ചേര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details