കേരളം

kerala

കൗണ്ട് ഡൗൺ തുടങ്ങി, ചന്ദ്രയാൻ രണ്ട് നാളെ വിക്ഷേപിക്കും

By

Published : Jul 14, 2019, 12:17 PM IST

53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമാണ് ചാന്ദ്രയാൻ രണ്ട് ചന്ദ്രനിലെത്തുക. സെപ്റ്റംബ‌‌‌ർ 6ന്  ചന്ദ്രയാൻ സോഫ്റ്റ്ലാൻഡിംഗ് നടത്തും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ

ചന്ദ്രയാൻ രണ്ട് നാളെ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വപ്‌നദൗത്യം ചാന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിൽ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ചാന്ദ്രയാൻ രണ്ട് കുതിച്ചുയരും. ഇന്ന് രാവിലെ 6.51 നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ തുടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു കൗണ്ട്ഡൗണുമായി മുന്നോട്ടുപോവാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയത്.

വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിലുറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു. ജിഎസ്‌എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇന്ന് ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമ അനുമതി നല്‍കും.

53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമാണ് ചാന്ദ്രയാൻ രണ്ട് ചന്ദ്രനിലെത്തുക. സെപ്റ്റംബ‌‌‌ർ 6ന് ചന്ദ്രയാൻ സോഫ്റ്റ്ലാൻഡിംഗ് നടത്തും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. 2008-ൽ സർക്കാർ അനുമതി നൽകിയ ചാന്ദ്രയാൻ രണ്ടിന്‍റെ ലാൻഡർ പരീക്ഷണങ്ങൾ 2016-ലാണ് ആരംഭിച്ചത്. 978 കോടി രൂപ ആകെ ചിലവ് വരുന്ന ചാന്ദ്രദൗത്യം ലോകത്ത് ഇത്‌വരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ്. 978 കോടി രൂപയിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ഇറങ്ങാൻ പോകുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2. വിക്ഷേപണത്തിന് ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങുകയും ചെയ്യും. വിക്രം എന്നാണ് ലാന്‍ഡര്‍ മോഡ്യൂളിന്‍റെ പേര്. ചന്ദ്രനിലെത്തിയശേഷം ലാന്‍ഡറില്‍നിന്ന് റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഇറങ്ങുക.

പാറകളുടെ ഇമേജിങ് പരീക്ഷണത്തിനായി 13 ഇന്ത്യന്‍ ശാസ്ത്രീയ ഉപകരണങ്ങളാണ് ചന്ദ്രയാനിലുള്ളത്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിങ് നടത്തും. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് വിശദമായി പഠിക്കുകയെന്നതും ചന്ദ്രയാന്റെ പ്രധാന ദൗത്യമാണ്.

Intro:Body:Conclusion:

ABOUT THE AUTHOR

...view details