കേരളം

kerala

Accident In Bangalore Chennai National Highway: അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി; 7 സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം

By ETV Bharat Kerala Team

Published : Sep 11, 2023, 9:37 AM IST

Updated : Sep 11, 2023, 12:22 PM IST

Bangalore Chennai National Highway accident: അമിത വേഗത്തിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയും റോഡരികില്‍ ഇരുന്ന സ്‌ത്രീകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയും ആയിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

7 women crushed to death in Tamil Nadu road accident  Accident In Bangalore Chennai National Highway  Accident In Bangalore Chennai National Highway  women crushed to death in Tamil Nadu road accident  Bangalore Chennai National Highway  ലോറി പാഞ്ഞുകയറി  Bangalore Chennai National Highway accident  കര്‍ണാടകയിലെ ധര്‍മസ്ഥല  തിരുപ്പത്തൂര്‍  തിരുപ്പത്തൂര്‍ അപകടം  വാണിയമ്പാടി  ദേശീയപാതയില്‍ വാഹനാപകടം
Accident In Bangalore Chennai National Highway

തിരുപ്പത്തൂര്‍ (തമിഴ്‌നാട്) : ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 11) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ 7 സ്ത്രീകൾക്ക് ദാരുണാന്ത്യം (Accident In Bangalore Chennai National Highway). അമിത വേഗത്തിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയും പിന്നീട് റോഡരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശികളായ മീര, ദേവനായി, ചേറ്റമ്മാള്‍, ദേവകി, സാവിത്രി, കലാവതി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല (women crushed to death in Tamil Nadu road accident).

സ്ത്രീകൾ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് മടങ്ങവെയാണ് ദാരുണ സംഭവം. ബെംഗളൂരു-ചെന്നൈ ദേശീയ പാതയില്‍ (Bangalore Chennai National Highway) ചണ്ടിയൂരിന് സമീപം നാട്ടാംപള്ളിയില്‍ വച്ച് തിരുപ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാന്‍ പഞ്ചറായിരുന്നു. പിന്നാലെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡരികില്‍ ഇരുന്നു. ഈ സമയം അമിത വേഗത്തിലെത്തിയ മിനി ലോറി വാനില്‍ ഇടിക്കുകയും പിന്നാലെ റോഡരികില്‍ ഇരിക്കുകയായിരുന്ന സ്‌ത്രീകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയും ആയിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ ഉള്‍പ്പടെ 10 പേരെ പരിസരവാസികള്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ വാണിയമ്പാടി, നാട്രംപള്ളി, തിരുപ്പത്തൂര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വെല്ലൂര്‍, കൃഷ്‌ണഗിരി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി. അപകട വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുപ്പത്തൂര്‍, വാണിയമ്പാടി ആശുപത്രികളിലേക്ക് മാറ്റി.

സെപ്‌റ്റംബര്‍ എട്ടിനാണ് അമ്പട്ടൂരിന് സമീപമുള്ള ഓണഗുട്ട ഗ്രാമത്തില്‍ നിന്ന് 45 പേര്‍ അടങ്ങുന്ന സംഘം കര്‍ണാടകയിലെ ധര്‍മസ്ഥലയിലേക്ക് രണ്ടു വാനുകളിലായി യാത്ര പോയത്. മടക്കയാത്രയിലാണ് ഈ ദാരുണ സംഭവം. അപകടം നടന്ന പ്രദേശത്ത് വെളിച്ചം ഉണ്ടായിരുന്നില്ല എന്നും ഇരുട്ടില്‍ ലോറി ഡ്രൈവര്‍ക്ക് വാന്‍ നിര്‍ത്തിയിട്ടത് കാണാന്‍ സാധിച്ചില്ല എന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലിഫ്റ്റ് തകര്‍ന്ന് 7 മരണം: താനെയില്‍ ലിഫ്റ്റ്‌ തകര്‍ന്നുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ആറുപേര്‍ ഇന്നലെയും ഇന്ന് ഒരാളുമാണ് മരിച്ചത്. മഹേന്ദ്ര ചൗപാല്‍ (32), രൂപേഷ് കുമാര്‍ ദാസ് (21), ഹാറൂണ്‍ ഷെയ്‌ഖ് (47), മിഥ്‌ലേഷ് (35), കരിദാസ് (38), സുനില്‍കുമാര്‍ ദാസ് (21) എന്നിവരാണ് ഇന്നലെ മരിച്ചത്. അതേസമയം, മരിച്ച ഏഴാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

താനെയ്‌ക്ക് സമീപം ബല്‍കം പ്രദേശത്തെ റണ്‍വാള്‍ കോംപ്ലക്‌സില്‍ ഇന്നലെ (സെപ്‌റ്റംബര്‍ 10) വൈകിട്ട് 5.30ന് ശേഷമാണ് സംഭവം. പുതുതായി നിര്‍മിച്ച 40 നിലകളുള്ള കെട്ടിടത്തിന്‍റെ വാട്ടര്‍ പ്രൂഫിങ് ജോലികള്‍ നടന്നുവരികയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങി വരുന്നതിനിടെ ലിഫ്റ്റിന്‍റെ കയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് തൊഴിലാളികളാണ് സംഭവ സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്.

Also Read :Thane Lift Collapse : താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് അപകടം; മരണം 7 ആയി

Last Updated : Sep 11, 2023, 12:22 PM IST

ABOUT THE AUTHOR

...view details