ETV Bharat / bharat

Thane Lift Collapse : താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് അപകടം; മരണം 7 ആയി

author img

By ETV Bharat Kerala Team

Published : Sep 11, 2023, 8:01 AM IST

Updated : Sep 11, 2023, 1:35 PM IST

lift collapsed in Thane : കെട്ടിടത്തിലെ വാട്ടര്‍ പ്രൂഫിങ് ജോലികള്‍ കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങി വരുമ്പോള്‍ ലിഫ്റ്റിന്‍റെ കയര്‍ പൊട്ടിയാണ് അപകടം

Thane Lift Collapse  Thane Lift Collapse workers lost their lives  Thane lift collapse death toll  താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് അപകടം  ലിഫ്റ്റ് തകര്‍ന്ന് അപകടം  lift collapsed in Thane  വാട്ടര്‍ പ്രൂഫിങ് ജോലികള്‍  താനെയ്‌ക്ക് സമീപം ബല്‍കം  ബല്‍കം
Thane Lift Collapse

താനെ (മഹാരാഷ്‌ട്ര) : താനെയില്‍ ലിഫ്റ്റ്‌ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി (Thane Lift Collapse). ആറുപേരുടെ മരണം ഇന്നലെ (സെപ്‌റ്റംബര്‍ 10) സ്ഥിരീകരിച്ചിരുന്നു. മഹേന്ദ്ര ചൗപാല്‍ (32), രൂപേഷ് കുമാര്‍ ദാസ് (21), ഹാറൂണ്‍ ഷെയ്‌ഖ് (47), മിഥ്‌ലേഷ് (35), കരിദാസ് (38), സുനില്‍കുമാര്‍ ദാസ് (21) എന്നിവരാണ് ഇന്നലെ മരിച്ചത്. അതേസമയം, മരിച്ച ഏഴാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു (Thane Lift Collapse workers lost their lives).

താനെയ്‌ക്ക് സമീപം ബല്‍കം പ്രദേശത്തെ റണ്‍വാള്‍ കോംപ്ലക്‌സില്‍ ഇന്നലെ വൈകിട്ട് 5.30ന് ശേഷമാണ് സംഭവം. പുതുതായി നിര്‍മിച്ച 40 നിലകളുള്ള കെട്ടിടത്തിന്‍റെ വാട്ടര്‍ പ്രൂഫിങ് ജോലികള്‍ നടന്നുവരികയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങി വരുന്നതിനിടെ ലിഫ്റ്റിന്‍റെ കയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് തൊഴിലാളികളാണ് സംഭവ സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്.

അപകടം നടന്ന ഉടന്‍ ദൃക്‌സാക്ഷികള്‍ ബല്‍കം അഗ്നിശമന സേനയെ വിവരം അറിയിക്കുകയും സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്‌തു. മുന്‍ ലോക്കല്‍ കൗണ്‍സിലര്‍ സഞ്ജയ് ബോയറും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

  • Shocking!
    The lift accident in Thane is very tragic.
    I express my deepest condolences to the families of the deceased who lost lives in this accident.
    Wishing speedy recovery to the injured ones. https://t.co/xIRWwP6gBD

    — Devendra Fadnavis (@Dev_Fadnavis) September 10, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, സംഭവത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. 'ഞെട്ടിക്കുന്നത്! താനെയിലെ ലിഫ്റ്റ് അപകടം വളരെ ദാരുണമാണ്. അപകടത്തില്‍ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങളോട് ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു' -ഫഡ്‌നാവിസ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read : Lift Collapse In Maharashtra മഹാരാഷ്‌ട്രയില്‍ ലിഫ്‌റ്റ് തകര്‍ന്ന് 6 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലിഫ്റ്റ് തകർന്ന് വയോധിക മരിച്ചു: ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നോയിഡയിലെ പൊലീസ് സ്റ്റേഷൻ സെക്‌ടർ 142 ഏരിയയ്ക്ക് കീഴിലുള്ള പരാസ് ടിയേറ സൊസൈറ്റിയില്‍ ലിഫ്‌റ്റ് തകര്‍ന്ന് വയോധിക മരിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ടായിരുന്നു സംഭവം. ഏറ്റവും മുകളിലെ നിലയിൽ നിന്നാണ് വയോധിക ലിഫ്റ്റില്‍ പ്രവേശിച്ചത്. ലിഫ്റ്റില്‍ കയറിയതിന് പിന്നാലെ കേബിള്‍ പൊട്ടി.

ലിഫ്റ്റ് നിലത്തെത്താതെ നടുവിലെ നിലയില്‍ കുടുങ്ങുകയും അപകടം സംഭവിക്കുകയും ആയിരുന്നു. അപകട സമയത്ത് വയോധിക തനിച്ചായിരുന്നു ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേബിൾ പൊട്ടിയതിനെ തുടർന്നുണ്ടായ ആഘാതത്തില്‍ വയോധികയ്‌ക്ക് ഹൃദയാഘാതം ഉണ്ടായതാകാം മരണത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കിയ വിവരം. സംഭവത്തിൽ ബഹുനില പാർപ്പിട സമുച്ചയത്തിലെ താമസക്കാർ പ്രതിഷേധിക്കുകയും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയ്ക്കായി മാനേജ്‌മെന്‍റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

Also Read : മുകളിൽ നിന്ന് കേബിൾ പൊട്ടി താഴേക്ക്, നടുവിലെ നിലയിൽ കുടുങ്ങി ; നോയിഡയിൽ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട വയോധിക മരിച്ചു

Last Updated : Sep 11, 2023, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.