കേരളം

kerala

Himanta Biswa Sarma | 'ഒരേ മതത്തിലുള്ളവര്‍ പരസ്‌പരം വിവാഹം കഴിച്ചാല്‍ സമാധാനമുണ്ടാകും'; വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

By

Published : Jul 28, 2023, 12:17 PM IST

ഗൊലാഘട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസം മുഖ്യമന്ത്രി നേരത്തെ ലൗ ജിഹാദ് ആരോപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

Himanta Biswa Sarma  Assam CM  Love Jihad  Himanta Biswa Sarma on Love Jihad  Bhupen Bora  അസം മുഖ്യമന്ത്രി  ലൗ ജിഹാദ്  ഭൂപന്‍ ബോറ  ഹിമന്ത ബിശ്വ ശര്‍മ
Himanta Biswa Sarma

ദിസ്‌പുര്‍:അസമിലെ ഗൊലാഘട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ (Bhupen Bora) നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ (Himanta Biswa Sarma). കൃഷ്‌ണ-രുഗ്മിണി വിവാഹം ലൗ ജിഹാദുമായി (Love Jihad) താരതമ്യപ്പെടുത്തിയ ഭൂപന്‍ ബോറ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തി എന്നും ഹിന്ദു വിരുദ്ധ നടപടിയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ജൂലൈ 24) 25-കാരാനയ യുവാവ് തന്‍റെ ഭാര്യയേയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് പൊലീസ് നല്‍കിയ വിവരം. കൃത്യം നടത്തിയ ശേഷം പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയിരുന്നു.

ഇതിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച അസം മുഖ്യമന്ത്രി ഹിമന്ത്ര ബിശ്വ ശര്‍മ ലൗ ജിഹാദാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവതിയും കുടുംബവും ഹിന്ദുക്കളായിരുന്നു. യുവാവ് മുസ്ലിം ആണെന്നും ഹിന്ദു പേരിലാണ് ഇയാള്‍ ഫേസ്‌ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കവെ ആയിരുന്നു കോണ്‍ഗ്രസ് നേതാവ് ഭൂപന്‍ ബോറ കൃഷ്‌ണ - രുഗ്മിണി വിവാഹം ലൗ ജിഹാദുമായി താരതമ്യപ്പെടുത്തിയത്. ഇപ്പോള്‍, ഇതിലാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം. 'ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കൃഷ്‌ണ-രുഗ്മിണിയെ വലിച്ചിഴയ്‌ക്കുക എന്ന് പറയുന്നത് വളരെ ഗൗരവമേറിയതും സനാതന വിരുദ്ധവുമായ നടപടിയാണ്.

Also Read :'പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തി'; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌ത് പിതാവ്

ഹിന്ദുവിരുദ്ധമായ നടപടി കൂടിയാണിത്. ഈ രീതിയില്‍ തന്നെ ഹിന്ദുമതത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍ അവരുടെ അവസാന വിലാസം ലഭിക്കുക ഏതെങ്കിലും പള്ളിയില്‍ നിന്നോ മദ്രസയില്‍ നിന്നോ ആയിരിക്കും. നിര്‍ബന്ധിപ്പിച്ച് മതം മാറ്റി ഒരു പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുന്നതിനെയാണ് ലൗ ജിഹാദ് എന്ന് പറയുന്നത്.

രുഗ്മിണിയുടെ മതം മാറ്റാന്‍ ശ്രീകൃഷ്‌ണന്‍ ശ്രമിച്ചിട്ടില്ല. ഹിന്ദുക്കളും മുസ്ലിംകളും അവരുടെ മതത്തില്‍ നിന്നും മാത്രം വിവാഹം ചെയ്യുകയാണെങ്കില്‍ അവിടെ സമാധാനമുണ്ടാകും. മിശ്രവിവാഹം കഴിക്കാന്‍ ഇനിയാരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ തന്നെ അവര്‍ക്ക് വേണ്ടി നമ്മുടെ രാജ്യത്ത് സ്‌പെഷ്യല്‍ മാരേജ് ആക്‌ട് (Special Marriage Act) തന്നെയുണ്ട്.

അതിനെപ്പോലും മറികടന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. വിദ്യാസമ്പന്നരായ മുസ്ലിം പെണ്‍കുട്ടികള്‍ അതേ മതത്തിലുള്ള ആണ്‍കുട്ടികളെ വിവഹം കഴിക്കണം. ഹിന്ദുക്കളുടെ കാര്യത്തിലും ഇത് തന്നെയാണ് വേണ്ടത്' -അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

Also Read :'ലൗ ജിഹാദ് എങ്ങനെയെന്ന് മനസിലാക്കിത്തരുന്നു'; ദി കേരള സ്റ്റോറിയെ അനുകൂലിച്ച് അഖില ഭാരതീയ അഖാര പരിഷത്ത്

ABOUT THE AUTHOR

...view details