കേരളം

kerala

Allu Arjun About His Favorite Teacher : 'ക്ലാസിലെ ഏറ്റവും മോശം കുട്ടി' ; ആ ടീച്ചര്‍ മാത്രമാണ് തന്നെ മനസിലാക്കിയതെന്ന് അല്ലു അര്‍ജുന്‍

By ETV Bharat Kerala Team

Published : Sep 6, 2023, 10:48 AM IST

Allu Arjun about his favorite teacher : മോശം കുട്ടി ആയിരുന്നിട്ട് കൂടിയും തനിക്ക് പ്രചോദനം നല്‍കിയ ഒരേയൊരാള്‍ അംബിക ടീച്ചര്‍ ആയിരുന്നുവെന്ന് അല്ലു അര്‍ജുന്‍

അധ്യാപക ദിനത്തില്‍ അല്ലു അര്‍ജുന്‍  അല്ലു അര്‍ജുന്‍  അധ്യാപക ദിനം  ക്ലാസിലെ ഏറ്റവും മോശം കുട്ടി  ഈ ടീച്ചര്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയത്  Allu Arjun on Teachers Day  Allu Arjun  favorite teacher understood in school days  Allu Arjun about his favorite teacher  Pushpa The Rule  Pushpa  Pushpa The Rise  പുഷ്‌പ ദി റൂള്‍  പുഷ്‌പ ദി റൈസ്  പുഷ്‌പ
Allu Arjun on Teachers Day

ന്‍റെ പ്രിയ അധ്യാപികയോടൊപ്പമുള്ള അല്ലു അര്‍ജുന്‍റെ (Allu Arjun) വീഡിയോ ശ്രദ്ധ നേടുന്നു. 2023ലെ ബിഹൈൻഡ്‌വുഡ്‌സ് ഗോള്‍ഡ്‌ ഐക്കണ്‍ ചടങ്ങില്‍ വച്ചാണ് തന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച അംബിക രാമകൃഷ്‌ണന്‍ എന്ന ടീച്ചറുമായി താരം വേദി പങ്കിട്ടത് (Allu Arjun about his favorite teacher).

വിദ്യാഭാസ കാലത്ത് തന്നെ ഏറ്റവും അധികം സ്വാധീനിച്ചയാള്‍ അംബിക ടീച്ചര്‍ ആയിരുന്നുവെന്നാണ് അല്ലു അര്‍ജുന്‍ ചടങ്ങില്‍ പറഞ്ഞത്. താന്‍ മോശം വിദ്യാര്‍ഥി ആയിരുന്നെങ്കില്‍ പോലും 'ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടാവും, അത് തിരിച്ചറിയുന്ന ദിവസം നാം ഉയരങ്ങളിലേയ്‌ക്കുള്ള യാത്ര തുടങ്ങും' - എന്ന്‌ പറഞ്ഞ് തനിക്ക് പ്രചോദനം നല്‍കിയ ഒരേയൊരാള്‍ അംബിക ടീച്ചര്‍ ആയിരുന്നു എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത് (Allu Arjun on Teachers Day). തന്‍റെ വിദ്യാര്‍ഥി ഇത്ര ഉയര്‍ന്ന നിലയില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അംബിക ടീച്ചറും ചടങ്ങില്‍ സന്തോഷം പങ്കുവച്ചു.

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രമാണ് 'പുഷ്‌പ ദി റൂള്‍' (Pushpa The Rule). ആരാധകര്‍ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ്. അടുത്തിടെ 'പുഷ്‌പ ദി റൂളി'നെ കുറിച്ചുള്ള ഒരു പ്രത്യേക വീഡിയോ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിന്നു. 'പുഷ്‌പ 2' വിന്‍റെ ലോകത്തേയ്‌ക്കുള്ള തന്‍റെ ഒരു ദിവസത്തെ ജീവിതമാണ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Also Read:ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍ ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

താരം രാവിലെ എഴുന്നേറ്റത് മുതല്‍ പാക്കപ്പ് പറയുന്നത് വരെയുള്ള ഒരു ദിവസത്തെ 'പുഷ്‌പ 2' ലോകത്തെക്കുറിച്ചായിരുന്നു വീഡിയോ. ഏകദേശം 3 മിനിട്ട് ദൈർഘ്യമുള്ള 'പുഷ്‌പ 2'വിന്‍റെ എക്‌സ്‌ക്ലുസീവ് കാഴ്‌ചകളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.

'ഇന്ന് ഞാൻ നിങ്ങളെ പുഷ്‌പ: ദി റൂളിന്‍റെ സെറ്റിലേക്ക് കൊണ്ടുപോകുന്നു' എന്ന് അല്ലു അർജുൻ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമയുടെ സെറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്‍റെ പ്രഭാതം ആരംഭിക്കുന്നതിനെ കുറിച്ചും താരം വീഡിയോയില്‍ കാണിക്കുന്നു. യോഗയോടും ചൂടുള്ള കാപ്പിയോടും കൂടിയാണ് താരം തന്‍റെ ശാന്തമായ പ്രഭാത ദിനചര്യ ആരംഭിക്കുന്നത്. ശേഷം ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്‌റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ റാമോജി ഫിലിം സിറ്റിയിലേക്ക് അല്ലു അര്‍ജുന്‍ തന്‍റെ സ്വന്തം കാറിൽ പുറപ്പെടുന്നു.

Also Read:Allu Arjun Shares Pushpa 2 Video ആക്ഷൻ മുതൽ പാക്കപ്പ് വരെ; വീട്ടില്‍ നിന്നും ഫിലിം സിറ്റിയില്‍ എത്തിയ അല്ലുവിന്‍റെ ഒരു ദിവസത്തെ പുഷ്‌പ 2 ലോകം

റാമോജി ഫിലിം സിറ്റിയില്‍ എത്തിയ താരത്തെ കാത്തിരുന്നത് വലിയൊരു കൂട്ടം ആരാധകരായിരുന്നു. ഉജ്വലമായ സ്വീകരണമാണ് താരത്തിന് ആരാധകര്‍ സെറ്റിൽ ഒരുക്കിയത്. ശേഷം ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്യുന്ന അല്ലു അര്‍ജുനെയാണ് വീഡിയോയില്‍ കാണാനാവുക. നിമിഷങ്ങൾക്കകം, പുഷ്‌പയുടെ കയ്യൊപ്പ് ചാർത്തുന്ന ശൈലിയിൽ തളർന്ന ചുമലുമായി താരം കാരവനില്‍ നിന്നിറങ്ങി സെറ്റിലേക്ക് നടക്കുന്നു. ശേഷം സുകുമാര്‍ സ്‌റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞ് ടേക്ക് എടുക്കുന്നു. സംവിധായകന്‍ പാക്കപ്പും പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ABOUT THE AUTHOR

...view details