ETV Bharat / snippets

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ, അതിർത്തി പ്രദേശങ്ങളിൽ 60,000 പൊലീസ് ഉദ്യോഗസ്ഥര്‍

author img

By ETV Bharat Kerala Team

Published : May 25, 2024, 9:24 AM IST

Delhi Lok Sabha Election 2024  LS Polls Delhi Security  ഡല്‍ഹി തെരഞ്ഞെടുപ്പ് സുരക്ഷ  Lok Sabha Election 2024
Police Flag March (ANI)

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ഡൽഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിന്‍റെയും ഹരിയാനയുടെയും അതിർത്തി പ്രദേശങ്ങളിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനും സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ പോളിങ് ഉറപ്പാക്കുവാനും ഡൽഹി പൊലീസ് 60,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 51 അർദ്ധസൈനിക സേന കമ്പനികളും 13,500 ഹോം ഗാർഡുകളും പ്രദേശത്ത് അണിനിരന്നതായി വൃത്തങ്ങൾ അറിയിച്ചു. 2,628 വോട്ടിങ് കേന്ദ്രങ്ങളിൽ 429 എണ്ണം സെൻസിറ്റീവ് ആണ്, അതുകൊണ്ടുതന്നെ അവിടെ കൂടുതൽ ഉദ്യോഗസ്ഥരും ഡ്രോണുകളും സിസിടിവി ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. നേരത്തെ, മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം കണക്കിൽ പെടാത്ത 14 കോടി രൂപ ഡൽഹി പൊലീസ് കണ്ടെടുത്തിരുന്നു.

ALSO READ : ആറാം ഘട്ടം നിര്‍ണ്ണായകം: ഇതാ ആ 58 സീറ്റുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.