ETV Bharat / international

UNGA 2026; 'വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കും', വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി എസ്‌. ജശങ്കര്‍

വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്‌ച നടത്തി എസ്‌ ജയശങ്കര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കിലെത്തിയത് ഇന്നലെ. സെപ്‌റ്റംബര്‍ 26ന് യുഎൻ പൊതുസഭയുടെ ഹൈലെവല്‍ സെഷനെ ജയശങ്കർ അഭിസംബോധന ചെയ്യും.

EAM JAISHANKAR UNGA SESSION  JAISHANKAR DISCUSS GLOBAL ISSUES UN  UNGA JAISHANKAR BILATERAL TALKS  JAISHANKAR UNGA 2026 MEETING
External Affairs Minister S Jaishankar meets French Foreign Minister Jean-Noel Barrot. (ANI)
author img

By ETV Bharat Kerala Team

Published : September 22, 2026 at 7:31 AM IST

2 Min Read
Choose ETV Bharat

ന്യൂയോര്‍ക്ക്: എണ്‍പത്തിയൊന്നാം യുഎന്‍ പൊതുസമ്മേളനത്തിനായി (UNGA) ന്യൂയോര്‍ക്കിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി, ഇക്വഡോർ വിദേശകാര്യ മന്ത്രി, സ്ലോവാക്യൻ വിദേശകാര്യ മന്ത്രി, ഹംഗറിയിലെ ഉപപ്രധാനമന്ത്രി എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമായത്.

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ടുമായാണ് ഇന്നലെ അദ്ദേഹത്തിന്‍റെ ആദ്യം ഔദ്യോഗിക കൂടിക്കാഴ്‌ച നടന്നത്. 'പതിവായി തങ്ങള്‍ ഫോണില്‍ ബന്ധപ്പെടുകയും നേരിട്ട് കാണുകയും ചെയ്യാറുണ്ടെന്ന്' കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ എസ്‌. ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിക്കാഴ്‌ചയിലൂടെ സാധിച്ചൂവെന്നും അദ്ദേഹം കുറിച്ചു.

പ്രാദേശികവും ആഗോളവുമായ നിരവധി കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടായി. പ്രത്യേകിച്ച് യുക്രെയ്‌ന്‍, ഗള്‍ഫ്‌ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്‌തു. കൂടാതെ യുഎൻ രക്ഷാസമിതിയിലെ പരിഷ്‌കരണങ്ങൾ ഉൾപ്പെടെയുള്ള ബഹുമുഖ വിഷയങ്ങളിലും ആശയങ്ങൾ കൈമാറിയെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റോബര്‍ട്ടോ കുറിയുമായാണ് എസ്‌ ജയശങ്കര്‍ രണ്ടാമത് കൂടിക്കാഴ്‌ച നടത്തിയത്. ഊർജ്ജം, മരുന്ന് നിർമ്മാണം, ഉദ്യോഗസ്ഥരുടെ പരിശീലനം, വികസന പങ്കാളിത്തം, യുഎൻ ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചൂവെന്ന് കൂടിക്കാഴ്‌ച പിന്നാലെ ജയശങ്കര്‍ പറഞ്ഞു.

ഈ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ സ്ലോവാക്യൻ വിദേശകാര്യ മന്ത്രി ജുരാജ് ബ്ലാനറുമായാണ് സംസാരിച്ചത്. ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ബഹുമുഖ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും പരിശോധിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു.

ജുരാജ് ബ്ലാനറുമായി സംസാരിച്ചതിന് പിന്നാലെ ഹംഗറിയിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അനിത ഓർബനെയും എസ്‌ ജയശങ്കര്‍ നേരില്‍ കണ്ടു. ഇത് ഇരുവരുടെയും ആദ്യ കൂടിക്കാഴ്‌ചയായിരുന്നു. വളരെ മികച്ച കൂടിക്കാഴ്‌ചയായിരുന്നു ഇതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചൂവെന്നും എസ്‌ ജയശങ്കര്‍ എക്‌സിലൂടെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്‌ചയാണ് വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ന്യൂയോര്‍ക്കിലെത്തിയത്. സെപ്‌റ്റംബര് 26ന് യുഎൻ പൊതുസഭയുടെ ഹൈലെവല്‍ സെഷനെ ജയശങ്കർ അഭിസംബോധന ചെയ്യും. ഇന്ന് മുതല്‍ സെപ്‌റ്റംബര്‍ 28 വരെയാണ് യുഎന്‍ ആസ്ഥാനത്ത് പൊതുസഭയുടെ വാര്‍ഷിക ഹൈലെവല്‍ ഡിബേറ്റ് നടക്കുന്നത്. വിശ്വാസം പുനസ്ഥാപിക്കുക, പരിവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക: എല്ലാവര്‍ക്കുമായി ഫലപ്രദായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്രസഭ എന്നതാണ് എണ്‍പത്തിയൊന്നാം പൊതുസഭാ സമ്മേളനത്തിന്‍റെ പ്രമേയം.

193 യുഎന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രസിഡന്‍റുമാര്‍, പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ ജനറല്‍ ഡിബേറ്റില്‍ പങ്കെടുക്കും. ആഗോളതലത്തിലെ പ്രധാന വിഷയങ്ങളില്‍ തങ്ങളുടെ മുന്‍ഗണനകളും നിലപാടുകളും നേതാക്കള്‍ അവതരിപ്പിക്കും.

Also read: ഇറാൻ വിമാനങ്ങൾക്ക് രാജ്യാന്തര വിലക്ക്; ഉപരോധം കടുപ്പിച്ച് അമേരിക്ക