പാലാ നഗരസഭാ ബജറ്റ് അവതരണത്തിനിടെ യുഡിഎഫ്‌ പ്രതിഷേധം; ഹാളിൽ പായ വിരിച്ച് നിലത്തിരുന്ന് 3 വനിതാ അംഗങ്ങൾ

By ETV Bharat Kerala Team

Published : Feb 12, 2024, 5:33 PM IST

thumbnail

കോട്ടയം: പാലാ നഗരസഭാ ബജറ്റ് അവതരണത്തിനിടെ യുഡിഎഫ്‌ പ്രതിഷേധം. ഇരിപ്പിടങ്ങൾ നഷ്‌ടപ്പെട്ടതിനെ തുടർന്നായിരുന്നു യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. മൂന്ന് വനിതാ അംഗങ്ങൾ ഹാളിൽ പായ വിരിച്ച് നിലത്തിരുന്നു (udf protests during pala municipal budget presentation in kottayam). കഴിഞ്ഞ കൗൺസിൽ മുതൽ കേരള കോൺഗ്രസ് എം അംഗങ്ങൾ യുഡിഎഫ് അംഗങ്ങൾ ഇരുന്നിരുന്ന സീറ്റിലാണ് ഇരിക്കുന്നത്. അന്ന് തന്നെ യുഡിഎഫ് പ്ലാസ്‌റ്റിക് കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാം എന്നും എല്ലാവരും കസേരയിൽ ഇരിക്കണമെന്നും ചെയർമാൻ ഷാജു വി തുരുത്തേൽ അഭ്യർത്ഥിച്ചെങ്കിലും കൗൺസിലർമാർ തയ്യാറായില്ല. അതേസമയം ബജറ്റ് ധനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റിയിൽ പാസാക്കാനായില്ല. ഇതേ തുടർന്ന് ചെയർമാനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. തുടർന്ന് വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി ബജറ്റ് വായിക്കുകയും ചെയ്‌തു. അതേസമയം കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞിരുന്നു. ധനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചേരാതെ ബജറ്റ് അവതരിപ്പിച്ചതിനെതിരെയായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഡെപ്യൂട്ടി മേയറെ പ്രതിപക്ഷം ശാരീരികമായി ആക്രമിച്ചുവെന്നും മേയർ ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.