ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്

By ETV Bharat Kerala Team

Published : Mar 9, 2024, 10:28 PM IST

thumbnail

ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്(Thotta Explosion). കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്(Two Injured). രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയി കാലിനും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി(Idukki).കാമാക്ഷി വിലാസം കോണ്ടിനെൻ്റൽ എസ്റ്റേറ്റിൽ വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് സംഭവം നടന്നത്. പ്രദേശത്ത് ക്ഷേത്ര ഉത്സവം കൊട്ടിക്കയറുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലയിൽ ആദ്യമായി കെട്ടുകാഴ്‌ചയൊരുക്കി കമ്പംമെട്ട് കറുപ്പുസ്വാമി ക്ഷേത്രം മഹാശിവരാത്രി  ആഘോഷിച്ചിരുന്നു. മഹോത്സവ ത്തോടനുബന്ധിച്ച് 16 അടി ഉയരവും പത്ത് അടി വീതിയും 12 അടി നീളവുമുള്ള കെട്ടുകാളകളെ എഴുന്നള്ളത്തിനായി തയ്യാറാക്കിയത് ( Maha Shivratri) ഈ ആഘോഷങ്ങള്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അതി ദാരുണമായ അപകടവും കമ്പംമെട്ടുകാരെ തേടിയെത്തിയത്. എന്നാല്‍ അപകടം സംഭവിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമല്ലെന്നാണ് പൊലീസ് ഭാഷ്യം. തോട്ട പൊട്ടാനുണ്ടായ സാഹചര്യം എന്താണ്, പരിക്കേറ്റവര്‍ക്ക് തോട്ട കിട്ടയത് എവിടെ നിന്നാണ്, ഇവര്‍ എന്തിനാണ് തോട്ട വാങ്ങിയത് എന്നീക്കാര്യങ്ങള്‍ കൂടി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.