മാങ്കുളത്ത് വന്യജീവി ശല്യം നിയന്ത്രിക്കും വരെ സമരം; ജനകീയ സമരസമിതിയുടെ രണ്ടാംഘട്ട സമരം തുടങ്ങി

By ETV Bharat Kerala Team

Published : Mar 4, 2024, 8:23 PM IST

thumbnail

ഇടുക്കി : മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാങ്കുളം ജനകീയ സമരസമിതി രണ്ടാംഘട്ട സമരം ആരംഭിച്ചു. പ്രശ്‌ന പരിഹാരം കാണും വരെ വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. ഇന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ബ്ലോക്ക് പഞ്ചായത്തംഗത്തിന്‍റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടന്നു. നാളെ മുതല്‍ ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തതോടെ സമരം തുടരും. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്‍റെ ഭാഗമാകുന്നുണ്ട്. മാങ്കുത്ത് നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം. ഡി എഫ് ഒ ഓഫീസിന് മുമ്പിലെ റിലേ സമരപരിപാടികള്‍ കൊണ്ട് പ്രശ്‌ന പരിഹാരമാകുന്നില്ലെങ്കില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിന് മുമ്പിലേക്ക് സമരം മാറ്റാനും തീരുമാനം കൈ കൊണ്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.