ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ്എഫ്ഐ ; വേണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ്

By ETV Bharat Kerala Team

Published : Feb 6, 2024, 5:04 PM IST

thumbnail

കോഴിക്കോട് : വിദേശ സർവകലാശാലകൾ വരുന്നതിൽ എസ്എഫ്ഐക്ക് ആശങ്ക. ബജറ്റിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ പറഞ്ഞു. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ്എഫ്ഐ നിലപാട്. എസ്എഫ്ഐ എന്ന, വിദ്യാർത്ഥികളുടെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് വലിയ ആകുലതകൾ ഉണ്ട്. ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട് ചാത്തമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തികമായി വിവേചനം ഇല്ലാതെ പഠിക്കാൻ കഴിയുന്ന ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്ന സമയത്ത് എസ്എഫ്ഐ മുന്നോട്ടുവയ്ക്കുന്ന ആശയം ഇതിന്മേൽ സർക്കാറിന് ഒരു നിയന്ത്രണാധികാരം ഉണ്ടാകണം എന്ന കാര്യമാണ്. അത്തരത്തിൽ സർക്കാർ നിയന്ത്രണം വയ്ക്കുമെന്ന പ്രതീക്ഷ തന്നെയാണ് എസ്എഫ്ഐക്കുള്ളത്. പുതിയ വിദ്യാഭ്യാസ നയം ഉരുത്തിരിഞ്ഞ ഘട്ടത്തിൽ തന്നെ അഞ്ചിൽ അധികം തവണ സർക്കാറുമായി എസ്എഫ്ഐയും മറ്റ് സംഘടനകളും ചർച്ച നടത്തിയിരുന്നു. പുതിയ വിദ്യാഭ്യാസ ബദൽ എങ്ങനെ ആയിരിക്കണം എന്ന കാര്യം എസ്എഫ്ഐ ഈ ചർച്ചയിൽ ഉയർത്തിക്കാണിച്ചിട്ടുണ്ട്. ഭാവിയിൽ ഇതുസംബന്ധിച്ച് എല്ലാ ആശങ്കകളും ബജറ്റിന്‍റെ അടിസ്ഥാനത്തിൽ ചർച്ചയാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.