മറയില്ലാതെ പിസി; പത്തനംതിട്ട പ്രതീക്ഷച്ച സ്ഥാനാര്‍ത്ഥിയല്ല അനില്‍ ആന്‍റണി, ഗുണം ചെയ്യില്ലെന്നും പിസി

By ETV Bharat Kerala Team

Published : Mar 2, 2024, 10:42 PM IST

thumbnail

കോട്ടയം: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നൽകാത്തതിൽ അതൃപ്‌തി വ്യക്തമാക്കി(PC George) പിസി ജോർജ്. അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി(Pathnamthitta). അനില്‍ ആന്‍റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞു. 'ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്‍റണി എന്ന പയ്യനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം. എ.കെ. ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോണ്‍ഗ്രസാണ്( Anil Antony). അപ്പന്‍റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്‍റെ ആവശ്യമില്ല. പത്തനംതിട്ടയില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എന്‍റേതാണ്. ഏകകണ്‌ഠമായി എന്‍റെ പേര് വന്നാല്‍ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'..പി.സി ജോർജ് പറഞ്ഞു.കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചെങ്കിലും പിസി തഴയപ്പെട്ടുവെന്ന പൊതുധാരണ ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.