സപ്ലൈക്കോ സബ്‌സിഡി; അടിമാലിയില്‍ മുസ്ലീം ലീഗിന്‍റെ സായാഹ്ന ധര്‍ണ്ണ

By ETV Bharat Kerala Team

Published : Feb 21, 2024, 10:14 PM IST

thumbnail

ഇടുക്കി: സപ്ലൈക്കോ വഴി ലഭിക്കുന്ന അവശ്യ സാധനങ്ങളുടെ സബ്‌സിഡി നിരക്ക് വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സപ്ലൈക്കോ വഴി അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടുമായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്. ലീഗ് അടിമാലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്‌തു. ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്‌ അന്ത്രു അടിമാലി അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ്‌ എം ബി സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്‌ പി എ ബഷീര്‍ ആനച്ചാല്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം റസാക്ക് വെട്ടിക്കാട്ട്, താലൂക്ക് ജനറല്‍ സെക്രട്ടറി കെ എ യൂനസ്, മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി ഹനീഫ അറക്കല്‍, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്‌ അനസ് ഇബ്രാഹിം, അനസ് കോയന്‍, ജെ ബി എം അന്‍സാര്‍, എം എം നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.