രാജ്യമാകെ ഗവർണറുടെ നടപടിയെ വിമർശിച്ചു, നടക്കുന്നത് വിപുലമായ രാഷ്‌ട്രീയ അജണ്ട; മന്ത്രി എം ബി രാജേഷ്

By ETV Bharat Kerala Team

Published : Jan 28, 2024, 4:02 PM IST

thumbnail

തൃശൂർ: ഗവർണറുടെ നടപടി വിപുലമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി എം ബി രാജേഷ് (MB Rajesh). രാജ്യമാകെ ഗവർണറുടെ നടപടിയെ വിമർശിച്ചു. കേരളത്തെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുകയാണ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി വിജയിക്കാതെ വന്നപ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്. കേരളത്തെ ശത്രുതയോടെയാണ് കേന്ദ്രം കണക്കാക്കുന്നതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കൊല്ലത്ത് എസ് എഫ് ഐ പ്രതിഷേധത്തിനെതിരായ ഗവർണറുടെ നടപടി ചൂണ്ടിക്കാട്ടിയാണ് മന്ത്രി എം ബി രാജേഷിന്‍റെ വിമർശനം. കൊല്ലം ജില്ലയിലെ നിലമേലില്‍ വച്ചാണ് ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. തുടർന്ന് പ്രതിഷേധക്കാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം (Governor's Protest Against SFI Protesters). പിന്നാലെ, പതിനേഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഒരു മണിക്കൂറിലധികം ഗവർണർ പാതയോരത്ത് തുടരുകയായിരുന്നു. ഇതോടെ ചടയമംഗലം പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് അടിയന്തരമായി എത്തിച്ചു. അതിന് ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.