ടീച്ച് ഫോർ ചേഞ്ച് ഫാഷൻ ഷോ: 'വിദ്യാർഥികൾക്ക് നീതിയുക്തമായ വിദ്യാഭ്യാസം', സ്വപ്‌നം പങ്കുവച്ച് നടി മഞ്ചു ലക്ഷ്‌മി

By ETV Bharat Kerala Team

Published : Feb 12, 2024, 12:51 PM IST

thumbnail

ഹൈദരാബാദ് : ഓരോ വിദ്യാർഥിക്കും നീതിയുക്തമായ വിദ്യാഭ്യാസം നൽകണമെന്നത് തന്‍റെ ഏറെനാളത്തെ സ്വപ്‌നമാണെന്ന് സിനിമ നടി മഞ്ചു ലക്ഷ്‌മി (Manchu Lakshmi). ടീച്ച് ഫോർ ചേഞ്ച് ഫാഷൻ ഷോയിൽ സംസാരിക്കുകയായിരുന്നു താരം. മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യം വികസിക്കുകയുള്ളൂ എന്നും താരം പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായുള്ള ധനസമാഹരണത്തിനായി മഞ്ചു ലക്ഷ്‌മി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരിപാടിയാണ് ടീച്ച് ഫോർ ചേഞ്ച് ഫാഷൻ ഷോ' (Teach for Change Fashion Show). ഇത്തവണ സംഘടിപ്പിച്ച പരിപാടിയിൽ സിനിമ താരങ്ങലായ ശ്രുതി ഹാസൻ (Shruti Haasan), ശ്രിയ ശരൺ (Shriya Saran), ഹർഷവർധൻ (Harshvardhan), പ്രശസ്‌ത കായിക താരം സൈന നെഹ്‌വാൾ (Saina Nehwal) തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഹൈദരാബാദിലെ മാദാപൂരിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിൽ നിന്നാണ് തൻ്റെ യാത്ര ആരംഭിച്ചതെന്നും 500 സ്‌കൂളുകൾ പാവപ്പെട്ട വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും മഞ്ചു ലക്ഷ്‌മി പറഞ്ഞു (Actress Manchu Lakshmi on quality education).

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.