കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും പുറത്തെടുത്തു

By ETV Bharat Kerala Team

Published : Feb 5, 2024, 5:21 PM IST

Updated : Feb 5, 2024, 6:07 PM IST

thumbnail

മലപ്പുറം: എടപ്പാൾ കുറ്റിപ്പുറം പാതയിലെ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവന് താഴെ മണ്ണെടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീണ് മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയിരിന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടു പേരെ ഉടനെ തന്നെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിന്നു. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നാമനേയും അല്‍പം മുമ്പ് ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തി. എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സുജൻ മജുംദാർ (39) നെയാണ് അവസാനമായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ മാണൂർ നടക്കാവിന് സമീപം വിദ്യാഭവൻ സ്‌കൂൾ പരിസരത്താണ്‌ അപകടമുണ്ടായത്‌. തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. സുരക്ഷാഭിത്തി നിര്‍മിക്കാനായി മണ്ണുനീക്കുമ്പോഴാണ് അപകടം. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ താഴെ ഭാഗത്തുണ്ടായിരുന്ന വാഹനത്തിനും തൊഴിലാളികൾക്കും മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Last Updated : Feb 5, 2024, 6:07 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.