സംസ്ഥാന ബജറ്റ് ഇടുക്കിക്ക് നിരാശയോ?; പ്രതികരിച്ച് ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ

By ETV Bharat Kerala Team

Published : Feb 5, 2024, 7:59 PM IST

thumbnail

ഇടുക്കി: ധനമന്ത്രി കെഎൻ ബാലഗോപല്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സമ്മിശ്ര പ്രതികരണവുമായി ഇടുക്കിയിലെ രാഷ്ട്രീയം നേതൃത്വങ്ങൾ. ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന ബജറ്റാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഇന്നവതരിപ്പിച്ച മൂന്നാമത്തെ ബജറ്റ് എന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതികരണം (kerala budget first reactions of political leadership in idukki). നിരാശയിലുള്ള ഗവൺമെന്‍റിന്‍റെ നിരാശനായ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജില്ലയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. ജില്ലയ്ക്ക് യാതൊരുവിധ പ്രയോജനവും ചെയ്യാത്ത ബജറ്റ് ആണ് ഇത്തവണത്തേതെന്നാണ് എൻഡിഎയുടെ പ്രതികരണം.അതേസമയം സംസ്ഥാന സർക്കാരിന്‍റെ മൂന്നാം ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. തളരില്ല തകരില്ല തകർക്കാനാകില്ല കേരളത്തെ എന്ന് പറഞ്ഞായിരുന്നു കേന്ദ്രസർക്കാരിനെതിരെ ധനമന്ത്രിയുടെ 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്‌ അവതരിപ്പിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച് രണ്ടര മണിക്കൂർ നീണ്ടുനിന്നായിരുന്നു കെഎൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിച്ചത്. കേരളത്തിന്‍റെത് സൂര്യോദയ സമ്പത്ത്ഘടനയാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ബജറ്റിൽ വിഴിഞ്ഞം തുറമിഖം വൈകാതെ യാഥാർത്ഥ്യമാകുമെന്നും കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.