വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍

By ETV Bharat Kerala Team

Published : Feb 20, 2024, 4:08 PM IST

thumbnail

ഇടുക്കി: വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാങ്കുളം ജനകീയ സമരസമിതി കണ്‍വീനര്‍ ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍. വന്യമൃഗ ശല്യം നിയന്ത്രിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പരിഹാരമാവശ്യപ്പെട്ട് സമര മുഖത്തേക്കിറങ്ങിയാല്‍ പരിഹാരമുണ്ടായ ശേഷം മാത്രമെ തങ്ങള്‍ പിന്‍വാങ്ങുകയൊള്ളുവെന്നും ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍ മാങ്കുളത്ത് പറഞ്ഞു. ഈ സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ശല്യം ഇത്രത്തോളം രൂക്ഷമായിട്ടും വനംവകുപ്പ് മന്ത്രി മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നു. ഇത് ജനാതിപത്യ സംവിധാനത്തിനേറ്റ അപമാനകരമായ ഒരു കാര്യമാണ്. കഴിവുണ്ടെങ്കിൽ മന്ത്രി പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ കൂടെയുള്ള മറ്റു എം എൽ എമാരെ മന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള മൂന്ന് മന്ത്രിമാർ വയനാട്ടിൽ എത്തി. വനം മന്ത്രിയെ കൂടാതെ മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ എന്നിവരാണ് ജില്ലയിൽ എത്തിയത്. രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം ചേരുന്നു. എന്നാൽ യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.