'കേന്ദ്ര ബജറ്റ് ജനങ്ങളെ പരിഹസിക്കുന്നത്, വികസന രംഗത്ത് പ്രതീക്ഷകളില്ല': ഇപി ജയരാജന്‍

By ETV Bharat Kerala Team

Published : Feb 1, 2024, 6:26 PM IST

thumbnail

കണ്ണൂർ: കേന്ദ്ര ബജറ്റ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയെ പരിഹസിക്കുന്ന ബജറ്റാണെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍. നിങ്ങളുടെ ഒരു ആവശ്യവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ എന്ത് ചെയ്യും എന്നുള്ള പരിഹാസമാണ് ബജറ്റിലൂടെ കാണാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ഇപി ജയരാജന്‍. ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത തരത്തിലായി മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ബിജെപി സര്‍ക്കാര്‍ ബജറ്റിലൂടെ ജനങ്ങളെ പരിഹരിക്കുകയാണുണ്ടായത്. തികച്ചും ഇവിടെ വിലക്കയറ്റവും തൊഴിലില്ലായ്‌മയും ദാരിദ്രവുമെല്ലാം ഉണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. കാർഷിക മേഖലയെ സര്‍ക്കാര്‍ ബജറ്റില്‍ പരിഗണിച്ചില്ല. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെന്നും പാലിച്ചിട്ടില്ല. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല. വികസന രംഗത്ത് യാതൊരു പ്രതീക്ഷയും നല്‍കാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ മേഖല തീര്‍ച്ചയായും തകര്‍ച്ചയിലേക്ക് പോകും. അതുകൊണ്ട് ഇത്തരം സാഹചാര്യങ്ങള്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്‍റ് തയ്യാറാകണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.