പിണറായി വീണ്ടും മുഖ്യമന്ത്രിയാകും, ദൈവമനുഗ്രഹിച്ചാൽ ഞാന്‍ എംപിയോ മന്ത്രിയോ ആകും : ഭീമന്‍ രഘു

By ETV Bharat Kerala Team

Published : Jan 23, 2024, 8:11 AM IST

thumbnail

തിരുവനന്തപുരം : പിണറായി വിജയൻ തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് നടൻ ഭീമൻ രഘു. 'ബിഗ് ഭീമൻ ബ്രദേഴ്‌സ്' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (Bheeman Raghu About Pinarayi Vijayan). എൽഡിഎഫ് സാധാരണ പാർട്ടി അല്ല. ആർക്കും വെറുതെ ചേക്കാറാൻ പറ്റില്ല, ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പാർട്ടിക്കാരാണ് അവരെന്നും ഭീമൻ രഘു പറഞ്ഞു. അവർക്ക് അവരുടേതായ രീതികളുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറങ്ങണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും പോകും. എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് അംഗീകരിക്കും. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. കല ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. അതേസമയം അയോധ്യ പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. ഇത് രാഷ്ട്രീയ വേദിയല്ല, സിനിമാ വേദിയാണെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തെക്കുറിച്ച് പിന്നീട് സംസാരിക്കാം. സിനിമ ഒരു വശം, രാഷ്ട്രീയം മറ്റൊരു വശം. താൻ രാഷ്ട്രീയ നേതാവായിട്ടില്ല. എംഎൽഎയോ, മന്ത്രിയോ, എംപിയോ ഒക്കെ ആകുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. ദൈവം അനുഗ്രഹിച്ചാൽ എംപിയോ, മന്ത്രിയോ ഒക്കെ ആകും, ഇല്ലെങ്കിൽ സിനിമയിൽ തന്നെ കാലുറപ്പിച്ച് മുൻപോട്ടുപോകും. സിനിമയ്ക്ക‌കത്തും പുറത്തും വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. അവർ വിമർശിക്കണം. അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നും ഭീമന്‍ രഘു  പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.