ETV Bharat / technology

ചന്ദ്രയാൻ 4; അന്തിമ രൂപമായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍

author img

By ETV Bharat Kerala Team

Published : Mar 9, 2024, 3:58 PM IST

ചന്ദ്രയാന്‍ 4 ന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഐഎസ്ആർഒ ചെയര്‍മാന്‍ ഒരു പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു

ISRO  S Somanath  ചന്ദ്രയാൻ 4  ഐഎസ്ആർഒ
Chandrayaan 4 has not been finalized yet says ISRO Chairman

മധുരൈ : ചന്ദ്രയാൻ 4 ദൗത്യത്തിന്‍റെ അന്തിമരൂപം ഇതുവരെ തയാറായിട്ടില്ലെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. കഴിഞ്ഞ ദിവസം നടന്ന നാഷണല്‍ സയന്‍സ് സിമ്പോസിയത്തില്‍ ചന്ദ്രയാന്‍ 4 ന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് സോമനാഥ് പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തിരികെയെത്തുന്ന രീതിയിലാണ് ചന്ദ്രയാന്‍ 4 ന്‍റെ വിഭാവനമെന്ന് എസ് സോമനാഥ് പറഞ്ഞിരുന്നു.

2023 ഓഗസ്റ്റില്‍ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. കൂടാതെ,ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി.

ഫെബ്രുവരി 28 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുലശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ പുതിയ ലോഞ്ച്പാഡിന്‍റെ തറക്കല്ലിട്ടത്. ബഹിരാകാശ പര്യവേക്ഷണം ശക്തിപ്പെടുത്തുന്നതിനായി ചെക്ക് ഔട്ട് കമ്പ്യൂട്ടറുകളുള്ള മൊബൈല്‍ ലോഞ്ച് സ്ട്രക്ച്ചര്‍ ഉള്‍പ്പടെ 32 പ്രത്യേക സൗകര്യങ്ങളോടു കൂടിയാണ് കുലശേഖര പട്ടണത്തെ ലോഞ്ച്പാഡ് ഒരുങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇതിന്‍റെ പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യവും ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

Also Read : ആദിത്യ എൽ1 ദിനത്തില്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചു; അനുഭവം പങ്കുവച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.