ETV Bharat / state

പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി - Youth Dead body found in Kottayam

author img

By ETV Bharat Kerala Team

Published : May 23, 2024, 11:19 AM IST

മീൻ പിടിക്കാൻ പോയതിനെ തുടര്‍ന്ന് കാണാതായ കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തി.

FISHING DEATH KOTTAYAM  RAIN HAVOC DEATH KOTTAYAM  മീൻ പിടിക്കാൻ പോയതിനിടെ കാണാതായി  കോട്ടയം യുവാവിൻ്റെ മൃതദേഹം
Vimod Kumar (ETV Bharat)

കോട്ടയം : മീൻ പിടിക്കാൻ പോയതിന് പിന്നാലെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ (38) ആണ് മരിച്ചത്. വീടിന് സമീപത്തെ പാടശേഖരത്തില്‍ ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണതായാണ് നിഗമനം. ഇന്നലെ (22-05-2024) വൈകിട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Also Read : പത്തനംതിട്ടയിൽ ഒഴിക്കില്‍പെട്ട് രണ്ട് മരണം; ബീഹാർ സ്വദേശിയെ കാണാതായി - Pathanamthitta Rain Deaths

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.