ETV Bharat / state

സര്‍ക്കാര്‍ ജോലിയ്ക്കായുള്ള കാത്തിരിപ്പിനൊപ്പം കൃഷി; ഈ ചെറുപ്പക്കാര്‍ വേറെ ലെവലാണ് - paddy cultivation in idukki

author img

By ETV Bharat Kerala Team

Published : Apr 23, 2024, 7:32 PM IST

രാജാക്കാട് ഒന്നര ഏക്കര്‍ ഭൂമിയിൽ നെല്‍കൃഷി ഇറക്കി പിഎസ്‌സി റാങ്ക് ലിസ്‌റ്റില്‍ ഇടംപിടിച്ച യുവാക്കളുടെ കൂട്ടായ്‌മ. കൊയ്‌തെടുത്തത് എട്ട് ക്വിന്‍റലോളം നെല്ല്.

PADDY CULTIVATION IN IDUKKI  PADDY CULTIVATION  നെല്‍കൃഷി  IDUKKI
YOUNG PEOPLE WHO ACHIEVED SUCCESS IN PADDY CULTIVATION

സര്‍ക്കാര്‍ ജോലിയ്ക്കായുള്ള കാത്തിരിപ്പിനൊപ്പം കൃഷിയിടങ്ങളിലും സജീവമായി ഇടുക്കിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍

ഇടുക്കി: സര്‍ക്കാര്‍ ജോലിയ്ക്കായുള്ള കാത്തിരിപ്പിനൊപ്പം കൃഷിയിടങ്ങളിലും സജീവമാവുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. പിഎസ്‌സി റാങ്ക് ലിസ്‌റ്റില്‍ ഇടംപിടിച്ച യുവാക്കളുടെ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ രാജാക്കാട് ഒന്നര ഏക്കര്‍ ഭൂമിയിലാണ് നെല്‍കൃഷി ഇറക്കിയത്. ഹൈറേഞ്ചില്‍ നിന്നും അന്യം നിന്ന് പോയ നെല്‍കൃഷിയെ തിരികെ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ഈ യുവജന കൂട്ടായ്‌മ.

പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന് ഒരുമിച്ച് കൂടിയപ്പോഴാണ്, നെല്‍കൃഷി ഇറക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്. രാജാക്കാട്ടിലെ ഒന്നര ഏക്കര്‍ പാടത്ത്, കൃഷിയും ഇറക്കി. അക്ഷയ ഇനത്തില്‍ പെട്ട നെല്ലാണ് വിതച്ചത്. എട്ട് ക്വിന്‍റലോളം ഉത്പാദനവും നേടാനായി.

ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും, പഞ്ചായത്തിന്‍റെയും സഹകരണത്തോടെയായിരുന്നു നെല്‍കൃഷി ഇറക്കിയത്. പിഎസ്‌സി ലിസ്‌റ്റില്‍ ഇടം പിടിച്ച 12 യുവാക്കളുടെ കൂട്ടായ്‌മയായ യുവ സ്വയം സഹായ സംഘമാണ് കൃഷിയ്ക്ക് പിന്നില്‍. വരും വര്‍ഷങ്ങളില്‍ തരിശായി കിടക്കുന്ന കൂടുതല്‍ പാടത്ത് കൃഷി വ്യാപിപ്പിയ്ക്കാനാണ് ഇവരുടെ പദ്ധതി.

Also Read: കള്ള് ചെത്തിനൊപ്പം കൃഷിയും; വിജയഗാഥ രചിച്ച് കീഴാറ്റൂരിലെ രജീഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.