ETV Bharat / state

ബാറിൽ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു - murder in Thiruvananthapuram

author img

By ETV Bharat Kerala Team

Published : May 11, 2024, 8:38 AM IST

കൊലപ്പെടുത്തിയത് കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം.

YOUNG MAN KILLED  യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു  കൊലപാതകം  ARGUMENT AT BAR ENDS IN MURDER
Representative Image (ETV Bharat)

തിരുവനന്തപുരം: ബാറിലുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കരമന സ്വദേശി അഖിലിനെ (26) ആണ് യുവാക്കളുടെ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒരാഴ്‌ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കും പിന്നാലെ കൊലപാതകത്തിലേക്കും നയിച്ചത്.

പ്രതികൾ അഖിലിനെ കാറിൽ കയറ്റി മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്തു കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയായ അനന്തു കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന്
കരമന പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തി വന്നിരുന്ന അഖിലിനെ മുൻ വൈരാഗ്യത്തിൽ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

ALSO READ: വിഷ്‌ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മെയ്‌ 13ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.