ETV Bharat / state

'3000 കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കി'; എന്‍എസ്‌എസിന്‍റെ 'സ്‌നേഹാരാമ'ത്തിന് ലോകാംഗീകാരം

author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:41 PM IST

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ‘സ്നേഹാരാമ’ത്തിന് ലോകാംഗീകാരം. അംഗീകാരപത്രവും മെഡലും ഏറ്റുവാങ്ങി മന്ത്രി ആര്‍ ബിന്ദു.

World Record For Nss sneharama  Nss sneharama Project  World Record To Kerala  Minister R Bindhu
World Record For Nss sneharama Project

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം.3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയതിനാണ് ലോക അംഗീകാരം ലഭിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വാർത്ത കുറിപ്പിലൂടെ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം വഴി മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്‌സ് യൂണിയന്‍റെ അംഗീകാരം ലഭിച്ചത്. വേൾഡ് റെക്കോർഡ്‌സ് യൂണിയന്‍റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്‌ധ സംഘം സ്‌നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തിയിരുന്നു.

ശുചിത്വമിഷന്‍റെ സഹകരണത്തോടെയാണ് നാഷണൽ സർവീസ് സ്‌കീം ‘ സ്നേഹാരാമം’ പദ്ധതി നടപ്പാക്കിയത്. എൻഎസ്എസ് പ്രവർത്തനങ്ങളിൽ തിളങ്ങുന്ന അധ്യായമാണ് 'മാലിന്യമുക്ത നവകേരളം' എന്ന മഹാദൗത്യത്തിൽ പങ്കാളിയായി രാജ്യത്തിന് തന്നെ മാതൃക തീർത്ത 'സ്നേഹാരാമങ്ങൾ' സാക്ഷാത്കരിച്ചതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് ചേംബറിൽ നടന്ന ചടങ്ങിൽ ഈ നേട്ടത്തിനുള്ള അംഗീകാരപത്രവും മെഡലും കൈമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.