ETV Bharat / state

ഹൈറേഞ്ചില്‍ മിന്നിത്തെളിയുന്നു നാളത്തെ ഇന്ത്യൻ താരങ്ങൾ...

author img

By ETV Bharat Kerala Team

Published : Mar 8, 2024, 2:50 PM IST

കല്ലാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 30 പെണ്‍കുട്ടികളാണ് ക്രിക്കറ്റ് പരിശീലനം നടത്തുന്നത്.

Womens Cricket Idukki Kallar Girls Cricket  School Students Cricket  ഇടുക്കി  കല്ലാര്‍ ക്രിക്കറ്റ് പരിശീലനം Womens Cricket In Idukki District
Womens Cricket Idukki

കല്ലാറിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് പരിശീലനം

ഇടുക്കി: മിന്നു മണി, സജന സജീവൻ, ശോഭന ആശ... ഇന്ത്യൻ ക്രിക്കറ്റിലെയും വനിത പ്രീമിയര്‍ ലീഗിലെയും മലയാളി സൂപ്പര്‍ താരങ്ങള്‍. ഇവര്‍ക്കൊപ്പം തങ്ങളുടെ പേരും ചേര്‍ത്തെഴുതാനുള്ള തയ്യാറെടുപ്പുകളിലാണ് ഇടുക്കി ഹൈറേഞ്ചിലെ പെണ്‍കുട്ടികള്‍. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം കല്ലാറില്‍ നടക്കുന്ന ക്രിക്കറ്റ് പരിശീലനത്തിന്‍റെ വിശേഷങ്ങളിലേയ്ക്ക്...

ഇടുക്കിയില്‍ തൊടുപുഴയില്‍ മാത്രമായിരുന്നു നേരത്തെ ക്രിക്കറ്റ് പരിശീലനം. ദൂരം കൂടുതല്‍ ആയതുകൊണ്ട് തന്നെ ഹൈറേഞ്ചില്‍ നിന്നും പല പ്രതിഭകള്‍ക്കും ഇങ്ങോട്ടേയ്‌ക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് നാല് കേന്ദ്രങ്ങളിലേയ്‌ക്കും പരിശീലനം വ്യാപിപ്പിച്ചത്.

കല്ലാറിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം. ഇവിടെ, 30 പെണ്‍കുട്ടികളാണ് പരിശീലനം നടത്തുന്നത്. ഇവരില്‍ എല്ലാവരും കല്ലാര്‍ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാര്‍ഥികളും.

സംസ്ഥാന, ജില്ല ടീമുകളില്‍ ഇടം നേടിയ നിരവധി താരങ്ങള്‍ കല്ലാറില്‍ പരിശീലനം നേടുന്നുണ്ട്. ഓരോരുത്തരുടേയും കഴിവുകള്‍ പ്രത്യേകം നിരീക്ഷിച്ചാണ് പരിശീലനം. ഹൈറേഞ്ചിന്‍റെ മലമടക്കില്‍ നിന്ന്, രാജ്യത്തിനായി പാഡുകെട്ടാനുള്ള സ്വപ്‌നത്തിലേയ്ക്കാണ് ഇവരുടെ യാത്ര.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.