ETV Bharat / state

സ്റ്റോക്ക് മാർക്കറ്റിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിനി പിടിയിൽ

author img

By ETV Bharat Kerala Team

Published : Mar 13, 2024, 3:53 PM IST

Kozhikode money fraud case arrest  Stock market trading money fraud  Money fraud case woman arrest  Kozhikode crime news
Woman arrested in money fraud case at Kozhikode through stock market trading

മൂന്ന് കോടിയിലധികം തട്ടിപ്പ് നടത്തിയതായാണ് വിവരം. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞാണ് ആളുകളിൽ നിന്നും പണം തട്ടിയത്.

കോഴിക്കോട്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങിലൂടെ മൂന്ന് കോടിയിലധികം തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ (Woman arrested in money fraud case at Kozhikode). തിരുവനന്തപുരം മലയിൻകീഴ്‌ മൈക്കിൾ റോഡിൽ ശാന്തൻ മൂല കാർത്തിക ഹൗസിൽ പി. ടി. പ്രിയങ്ക (30) ആണ് അറസ്റ്റിലായത്. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് നിരവധി പേരുടെ കയ്യിൽ നിന്ന് പണം സമാഹരിച്ച് കബളിപ്പിച്ചതായാണ് കേസ്.

തിരുവമ്പാടി എസ് ഐ സി ആർ അരവിന്ദന്‍റെ നേതൃത്വത്തിൽ എറണാകുളത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കോഴിക്കോട് തിരുവമ്പാടി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് (Kozhikode money fraud case arrest).

കൊച്ചി കടവന്ത്രയിൽ ട്രേഡിങ് ബിസിനസ് സ്ഥാപനം ഉണ്ടെന്ന് പറഞ്ഞാണ് പ്രിയങ്ക ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരം ഇല്ലാതെയും ഒരു രജിസ്ട്രേഡ് സ്ഥാപനത്തിന്‍റെ കീഴിലല്ലാതെയും, പ്രതി പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. കേരളത്തിനകത്തും പുറത്തും ഉള്ള പതിനാറോളം പേരുടെ കയ്യിൽ നിന്ന് കോടികൾ കൈപ്പറ്റി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, കരമന, കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ പ്രിയങ്കയുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്; വ്യാജ ഒപ്പിട്ട് 20 ലക്ഷം വായ്‌പയെടുത്തെന്ന് പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.