ETV Bharat / state

ജനവാസ മേഖലയില്‍ കാട്ടാന എത്തുന്നത് പതിവ്, പ്രതിസന്ധിയില്‍ പീരുമേട് പ്രദേശവാസികൾ - Wild Elephant attack in Peerumedu

author img

By ETV Bharat Kerala Team

Published : Mar 25, 2024, 12:51 PM IST

കാട്ടാനഭീഷണിയില്‍ വലഞ്ഞ് പീരുമേട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി മേഖലയിൽ ഉള്ളവർ. നിരന്തരമായി കാട്ടാന ശല്യം ഉണ്ടാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം പ്രതിസന്ധിയില്‍.

WILD ELEPHANT ATTACK  PEERUMEDU IS THREAT OF WILD TUSKER  PEERUMEDU IDUKKI  WILD ANIMAL ATTACK
കാട്ടാന ഭീഷണിയിൽ ജീവിതം വഴിമുട്ടി പീരുമേട് പ്രദേശവാസികൾ

കാട്ടാന ഭീഷണിയിൽ ജീവിതം വഴിമുട്ടി പീരുമേട് പ്രദേശവാസികൾ

ഇടുക്കി : കാട്ടാന ഭീഷണിയിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പീരുമേട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി മേഖലയിൽ ഉള്ളവർ (Residents Of Peerumedu Is In Threat Of Wild Elephant). മുറിഞ്ഞപുഴ, പാഞ്ചാലിമേട്, കണങ്കവയൽ മേഖലകളിൽ നാളുകളായി കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് പതിവാണ്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ് നാട്ടുകാർ.

ഇടുക്കി മുറിഞ്ഞപുഴയിൽ നിന്നും പാഞ്ചാലിമേട്ടിലേക്ക് പോകുന്ന പ്രധാന പാതയോരത്താണ് കാട്ടാന എത്തിയത്. കൃഷിയിടത്തിൽ എത്തിയ കാട്ടാന കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കാട്ടാനകൾ രാത്രി സമയങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ചില സമയങ്ങളിൽ വിനോദസഞ്ചാരികൾ അടക്കം കടന്നുപോകുന്ന റോഡിലും ആനകൾ നില ഉറപ്പിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാന ശല്യം നിരന്തരമായി ഉണ്ടാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി.

കൃഷിയിടങ്ങൾ, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ എല്ലാമുള്ള മേഖലയാണ് ഇവിടം. കഴിഞ്ഞ ഒരു വർഷത്തോളമായി കാട്ടാനകൾ നിരന്തരമായി ജനവാസ മേഖലയിൽ വരുന്നതായി നാട്ടുകാർ പറയുന്നു. ചില ആളുകൾ വലിയ തുക മുടക്കി കൃഷിയിടങ്ങൾക്ക് ചുറ്റും സ്വന്തമായി സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്.

തെങ്ങ്, കവുങ്ങ്, കടപ്ലാവ്, ഏലം തുടങ്ങിയവ കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നു. കൃഷിയിടത്തിലേക്ക് വരുന്ന ആനകൾ കയ്യാലകളും ജലസേചനത്തിന് ഉപയോഗിക്കുന്ന കുളങ്ങൾ അടക്കം തകർത്താണ് മടങ്ങുന്നത്. ഓരോ തവണ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുമ്പോഴും അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കാര്യമായ നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

കല്ലാറ്റിൽ മീൻപിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു: പത്തനംതിട്ട കോന്നി കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാട്ടാന കുത്തിക്കൊന്നു (Wild Elephant Killed A Man). തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ദിലീപിന്‍റെ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മാര്‍ച്ച് 20ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

അപകടത്തിന് മുന്‍പ് ദിലീപും സുഹൃത്തുക്കളും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നുണ്ട്. കാട്ടാന അവരെ ഓടിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവം മനോജും സുഹൃത്തും മാത്രമാണ് മീൻ പിടിക്കാൻ എത്തിയത്. ഈ ഭാഗത്ത് പകൽ പോലും കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ALSO READ : ജനവാസ മേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തും ; ആദ്യം ഡ്രോണ്‍ നിരീക്ഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.