ETV Bharat / state

ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ - Lack Of Streetlights In Kanchiyar

author img

By ETV Bharat Kerala Team

Published : May 23, 2024, 5:13 PM IST

വഴിവിളക്കുകളുടെ അഭാവത്തിൽ ആശങ്കയിൽ കാഞ്ചിയാർ മറ്റപ്പള്ളി കവല സ്വദേശികൾ. വന്യമൃഗ സാന്നിധ്യമുള്ള ഭാഗങ്ങളിൽ വഴിവിളക്കുകൾ ഇല്ലെന്ന് പരാതി.

WILD ANIMAL ATTACK IN IDUKKI  LACK OF STREETLIGHTS  ഇടുക്കി കാഞ്ചിയാർ  FOREST DEPARTMENT
Residents Of Kanchiyar Suffer Due To Lack Of Streetlights (Source : ETV Bharat)

വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ (Source : ETV Bharat)

ഇടുക്കി : വന്യമൃഗ ശല്യം രൂക്ഷമാകുമ്പോഴും ഇരുട്ടിൽ തപ്പി കാഞ്ചിയാർ മറ്റപ്പള്ളി കവല സ്വദേശികൾ. വഴിവിളക്കുകളുടെ അഭാവത്തിൽ രാത്രികാലങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഏപ്രിൽ ആറാം തീയതിയാണ് കാഞ്ചിയാർ മറ്റപ്പള്ളി കവലയിൽ ഭീതി വിതച്ച് പകൽ സമയത്ത് ജനവാസ മേഖലയിൽ കാട്ടാന എത്തിയത്. അന്നുമുതൽ മേഖലയിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നതാണ്. എന്നാൽ വാഗ്‌ദാനങ്ങൾ ഉണ്ടായതല്ലാതെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

രാത്രിയാവുന്നതോടെ വഴിവിളക്കുകളുടെ അഭാവത്തിൽ കുറ്റാക്കൂരിട്ടാണ് മേഖലയിൽ അനുഭവപ്പെടുന്നത്. മറ്റപ്പള്ളി കവലയുടെ വിവിധ ഇടങ്ങളിൽ വഴിവിളക്കുകൾ ഉണ്ടെങ്കിലും വന്യമൃഗ സാന്നിധ്യം സ്ഥിരമായിട്ടുള്ള ഭാഗങ്ങളിൽ വഴിവിളക്കുകൾ ഇല്ല എന്നാണ് പ്രദേശവാസികളുടെ പരാതി.

മുൻപ് കാട്ടാന ഇറങ്ങിയ ഭാഗത്ത് ആനത്താരയുണ്ട്, അതുകൊണ്ടുതന്നെ ഏതുസമയവും ഇവിടെ കാട്ടാന എത്തുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വനംവകുപ്പ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി മടങ്ങിയതല്ലാതെ വിഷയത്തിൽ പരിഹാരം കണ്ടെത്തിയിരുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ ജലം ശേഖരിക്കാൻ വനാതിർത്തിയോട് ചേർന്നുള്ള ഒലിയിലാണ് ആളുകൾ പോകുന്നത്. ഈ ഭാഗത്താണ് കാട്ടാന ഭീതി രൂക്ഷമായിരിക്കുന്നത്.

പഞ്ചായത്ത് സ്ഥാപിച്ച ഏതാനും വഴിവിളക്കുകൾ സമീപത്തുണ്ട് എങ്കിലും പലതും പ്രവർത്തിക്കുന്നവയല്ല. ഒപ്പം ആന സ്ഥിരമായി എത്തുന്ന ഭാഗങ്ങളിൽ വലിയ ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ALSO READ : നേര്യമംഗലം വനമേഖലയിലെ റോഡിൽ കാട്ടാനയിറങ്ങി ; ഗതാഗതം തടസപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.