ETV Bharat / state

വീട്ടമ്മയുടെ അശ്‌ളീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്ട്സ്ആപ്പ്

author img

By ETV Bharat Kerala Team

Published : Feb 7, 2024, 8:15 PM IST

വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ കുറിച്ച് അന്വേഷിച്ച സൈബര്‍ പൊലീസ് അന്വേഷിച്ചത് ആരാണ് ആദ്യം ഫോട്ടോ അപ് ലോഡ് ചെയ്‌തത്, ആരാണ് ആദ്യം ഫോര്‍വേര്‍ഡ് ചെയ്‌തത് , ഇക്കാര്യം തെളിയിക്കണമെങ്കില്‍ വാട്ട്സ്ആപ്പ് കമ്പനിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ കൂടിയേ തീരൂ.

COURT News  WhatsApp Cyber Case  സൈബര്‍ കേസ്  കിളിമാനൂരിലെ സൈബര്‍ കേസ്
WhatsApp Cyber Case

തിരുവനന്തപുരം: കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്‍റെ വിവരങ്ങല്‍ സൈബര്‍ പോലീസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ്ജിന്‍റേതാണ് ഉത്തരവ്.
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ വാട്ട്‌സ് ആപിലൂടെ ആരാണ് ആദ്യം പ്രചരിപ്പിച്ചത് എന്ന വിവരമാണ് സൈബര്‍ പോലീസ് വാട്ട്‌സ് ആപിനോട് ആരാഞ്ഞിരുന്നത്. ഈ വിവരം വ്യക്തിയുടെ സ്വകാര്യത ആയതിനാല്‍ നല്‍കാന്‍ പറ്റില്ലെന്ന നിലപാടാണ് വാട്‌സ് ആപ് സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ പ്രകാരം പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് പോലീസ് വാട്ട്‌സ് ആപിനോട് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പൊലീസിന്‍റെ ആവശ്യം അംഗീകരിച്ച കോടതി വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്‌സ് ആപിന് നിര്‍ദ്ദേശം നല്‍കി. കോടതി നിര്‍ദ്ദേശം വാട്‌സ് ആപ് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍ഡ്യന്‍ പ്രതിനിധിയോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നേരത്തേ ഫേസ് ബുക്കിനെതിരെയും ഇത്തരം നിര്‍ദ്ദേശം കോടതി നല്‍കിയെങ്കിലും ഫേസ് ബുക്ക് പ്രതിനിധികള്‍ ആരും ഇതുവരെ കോടതിയില്‍ ഹാജരായില്ല. കോടതി നിര്‍ദ്ദേശം അവഗണിച്ച ഫേസ് ബുക്ക് പ്രതിനിധിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സൈബര്‍ പോലീസ് നല്‍കിയ ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ് .

വാട്ട്സ്ആപ്പ് പ്രതിനിധി നല്‍കിയ വിശദീകരണം

വാട്ട്സ്ആപ്പ് സെർവർ (Server), ഫയൽ എന്നിവയുടെ നിയന്ത്രണം വാട്ട്സ്ആപ്പ് ഇന്ത്യക്ക് ഇല്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പ് ഇന്ത്യക്ക് മൊബൈൽ അപ്ളികേഷനുകൾ (Application ) നൽകുന്നതിനുള്ള അധികാരം ഇല്ലെന്നും. എങ്ങനെ ഇതിൻ്റെ വിവരങ്ങൾ ലഭിക്കാം എന്ന് വേണമെങ്കിൽ അന്വോഷണ സംഘത്തിന് ഉപദേശം നൽകാൻ തയ്യാറെന്നും വാട്സ്ആപ്പ് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഹർജിയിൽ വിശദമായ വാദം ഈ മാസം 17 ന് കോടതി പരിഗണിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.