ETV Bharat / state

തൃശൂരില്‍ തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറ്റം; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഎസ് സുനില്‍കുമാര്‍ - VS Sunilkumar submitted nomination

author img

By ETV Bharat Kerala Team

Published : Apr 3, 2024, 3:11 PM IST

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്ന് വിഎസ്‌ സുനിൽ കുമാർ.

NOMINATION SUBMISSION  THRISSUR LOK SABHA CONSTITUENCY  LDF CANDIDATE VS SUNILKUMAR  LOK SABHA ELECTION IN KERALA
VS Sunilkumar

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഎസ് സുനില്‍കുമാര്‍

തൃശൂർ: ശക്തമായ ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തൃശൂരില്‍ തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറ്റം. സ്ഥാനാര്‍ഥി നിര്‍ണയം മുതലേ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വരണാധികാരിയായ കളക്‌ടർ കൃഷ്‌ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍കുമാര്‍ പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ കെ രാജൻ ,ആർ ബിന്ദു എന്നിവർക്കൊപ്പമെത്തിയായിരുന്നു സുനിൽകുമാറിന്‍റെ പത്രിക സമർപ്പണം. ജനങ്ങളിൽ നിന്നും പോസറ്റീവ് പ്രതികരണമാണ് ഉണ്ടാകുന്നതെന്നും വലിയ ആത്മവിശ്വാസത്തിലാണ് താനെന്നും സുനിൽകുമാർ പറഞ്ഞു.

ALSO READ:തൃശൂർ ഇത്തവണ എടുത്തിരിക്കും; സുരേഷ് ഗോപി - BJP Candidate Suresh Gopi

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.