ETV Bharat / state

ഹരിത പടക്കങ്ങളും പൂത്തിരികളും റെഡി; വിഷുദിനത്തിൽ പ്രതീക്ഷയോടെ പടക്കവില്‍പ്പന വ്യാപാരികള്‍ - firecrackers for vishu celebration

author img

By ETV Bharat Kerala Team

Published : Apr 14, 2024, 1:29 PM IST

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഹരിത പടക്കങ്ങളും പൂത്തിരികളുമാണ് വ്യാപാരികള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

FIRECRACKER TRADERS IDUKKI  വിഷു പടക്കവില്‍പ്പന  VISHU PADAKKAM  FIRECRACKERS FOR VISHU CELEBRATIONS
FIRECRACKERS

വിഷു കളറാക്കാൻ പടക്കങ്ങൾ റെഡിയാണ്...

ഇടുക്കി: വിഷുദിനത്തിൽ ഹൈറേഞ്ചിലെ പടക്ക വില്‍പ്പന കേന്ദ്രങ്ങളും സജീവമായി. ആഘോഷം പൊലിപ്പിക്കാന്‍ വിവിധ തരം പടക്കങ്ങളും പൂത്തിരികളും വില്‍പന കേന്ദ്രങ്ങളില്‍ റെഡിയാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഹരിത പടക്കങ്ങളും പൂത്തിരികളുമാണ് വിപണിയില്‍ വ്യാപാരികള്‍ എത്തിച്ചിട്ടുള്ളത്.

വിവിധ വര്‍ണങ്ങളില്‍ പൊട്ടി വിരിയുന്ന പൂത്തിരികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. കമ്പിത്തിരികളിലും വൈവിധ്യങ്ങൾ ഏറെയുണ്ട്. വലിപ്പത്തിനും എണ്ണത്തിനുമനുസരിച്ച് ഇവയുടെ വില മാറും. ക്രിസ്‌തുമസ് - പുതുവത്സരകാലത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ വില വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഇഷ്‌ടാനുസരണം പൂത്തിരികളും കമ്പിത്തിരികളുമൊക്കെ തെരഞ്ഞെടുക്കാനെത്തുന്നവരാണ് ഏറെയും. വിഷുദിനമായതിനാൽ ഇന്ന് തിരക്ക് വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വേനല്‍ കാലമായതിനാല്‍ ഇത്തവണ പടക്കങ്ങള്‍ക്കും പൂത്തിരികള്‍ക്കും ലഭ്യത കുറവില്ല.

സംസ്ഥാനത്തെ തന്നെ വലിയ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയാണ് ചെറുകിട വ്യാപാരികള്‍ സ്റ്റോക്കെത്തിക്കുന്നത്. ഓലപ്പടക്കങ്ങളും കമ്പിത്തിരികളും മുതല്‍ ആകാശ വിസ്‌മയം തീര്‍ക്കുന്ന ഇനങ്ങള്‍ വരെ വില്‍പ്പന ശാലകളിലുണ്ട്. വിഷുദിന ആഘോഷങ്ങള്‍ക്ക് ശേഷം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലും പടക്കവില്‍പ്പന വ്യാപാരികള്‍ പ്രതീക്ഷവയ്‌ക്കുന്നുണ്ട്.

ALSO READ : വിഷുപ്പുലരിയിലേക്ക് കണ്‍തുറന്ന് നാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.