ETV Bharat / state

വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥിന്‍റെ മരണം : മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍

author img

By ETV Bharat Kerala Team

Published : Mar 2, 2024, 11:31 AM IST

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു സിൻജോ ജോൺസൺ. ഇന്നലെവരെ അറസ്റ്റിലായ പ്രതികളെ കൽപ്പറ്റ ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി

Veterinary student death  Siddharth death prime accused  സിദ്ധാര്‍ഥിന്‍റെ മരണം  സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍  വെറ്ററിനറി വിദ്യാര്‍ഥിയുടെ മരണം
veterinary-student-death-prime-accused-arrested

വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ (Veterinary student death Case). കരുനാഗപ്പള്ളിയിൽ നിന്നാണ് സിൻജോ ജോൺസൺ പിടിയിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സിന്‍ജോ.

മർദന വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയത് സിൻജോ ജോൺസണാണ് എന്നാണ് വിവരം. സിൻജോ സിദ്ധാർഥിനെ ക്രൂരമായി മർദിച്ചുവെന്നും കണ്ടെത്തിയിരുന്നു. സിദ്ധാര്‍ഥിന്‍റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറത്തിറക്കിയിരുന്നു. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്.

അതേസമയം കേസിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസുകളില്‍ ഹാജരാകാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം.

Veterinary student death  Siddharth death prime accused  സിദ്ധാര്‍ഥിന്‍റെ മരണം  സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍  വെറ്ററിനറി വിദ്യാര്‍ഥിയുടെ മരണം
ലുക്ക് ഔട്ട് നോട്ടിസ്

മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്‍റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസത്തേക്ക് കോളജിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തു. ഈ ദിവസങ്ങളിൽ ഇവര്‍ക്ക് ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല.

Also Read: മരണവും മുതലെടുക്കുന്നവരാണ് എസ്എഫ്ഐ: വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാർഥിന്‍റെ അച്ഛൻ

ഫെബ്രുവരി 16, 17, 18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ പ്രതികളെ ഇന്ന് കൽപ്പറ്റ ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി. കോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.