ETV Bharat / state

വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കടന്ന സംഭവം; കേസെടുത്ത് പള്ളിക്കൽ പൊലീസ് - V MURALEEDHARAN THREATENED BY GANG

author img

By ETV Bharat Kerala Team

Published : Apr 11, 2024, 12:36 PM IST

V MURALEEDHARAN  LOK SABHA ELECTION 2024  വി മുരളീധരന്‍റെ ജാഥയിൽ അതിക്രമം  V MURALEEDHARAN WAS THREATENED
INCIDENT WHERE 3 MEMBER GROUP TRESPASSED ON V MURALEEDHARAN'S CAMPAIGN RALLY, POLICE REGISTERED CASE

വി മുരളീധരന്‍റെ പ്രചരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. ബിജെപി നാവായിക്കുളം മണ്ഡലം പ്രസിഡൻ്റിൻ്റെ പരാതിയിലാണ് പള്ളിക്കൽ പൊലീസ് കേസെടുത്തത്.

സംഘം ചേർന്നുള്ള കലാപ ശ്രമം, മാർഗ തടസം സൃഷ്‌ടിക്കൽ, അസഭ്യം പറയുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്നംഗ അക്രമി സംഘത്തിൽ ഒരാളെ ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റ് രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറ്റിങ്ങൽ പകൽക്കുറിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം.

തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ പകൽക്കുറിയിലേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. സംഘം മുരളീധരനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആരോപിച്ചു.

ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി പ്രവര്‍ത്തകര്‍ പകര്‍ത്തിയത് പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് പള്ളിക്കൽ പൊലീസിന് കൈമാറിയിരുന്നു. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിച്ചു. ബിജെപി - എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ നടത്തിയ ശ്രമം അപലപനീയമെന്ന് സംഭവശേഷം മുരളീധരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ALSO READ : വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; മൂന്നംഗ സംഘത്തിനെതിരെ പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.