ETV Bharat / state

'തിരുവനന്തപുരത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ബിജെപി പദ്ധതിയിടുന്നു'; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി - UDF complaint against BJP

author img

By ETV Bharat Kerala Team

Published : Apr 21, 2024, 9:40 PM IST

വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ബിജെപി നേതൃത്വം ജില്ലയിലെ ചില ഗുണ്ടാ സംഘങ്ങളെ സമീപിച്ചതായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതി.

BJP COMMUNAL ISSUE  CONGRESS COMPLAINT  വർഗീയ സംഘർഷം  ബിജെപി
UDF election Committee Gave complaint as BJP trying to evoke communal issues

തിരുവനന്തപുരം: ജില്ലയിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ബിജെപി പദ്ധതിയിടുന്നെന്ന് കോണ്‍ഗ്രസിന്‍റെ പരാതി. ചീഫ് ഇലക്‌ടറൽ ഓഫീസർക്കും ജില്ല കളക്‌ടർക്കും പൊലീസ് മേധാവിക്കും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. വർഗീയ സംഘർഷം സൃഷ്‌ടിക്കാനുള്ള ബിജെപി പദ്ധതിയില്‍ മുൻകരുതല്‍ എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

ആരാധനാലയങ്ങളെയോ നേതാക്കളെയോ ആക്രമിച്ച് ഉത്തരവാദിത്തം ഇതര വിഭാഗങ്ങളുടെ മേൽ കെട്ടിവച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം ബിജെപി നടത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. ജില്ലയിലെ ചില ഗുണ്ട സംഘങ്ങളെ ഇതിനായി ബിജെപി നേതൃത്വം സമീപിച്ചതായും വിവരമുണ്ട്.

മതസൗഹാർദ്ദവും സമാധാനവും തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടക്കാനുള്ള നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Also Read : ആറ്റിങ്ങൽ മണ്ഡലത്തിൽ പണവും മദ്യവും നൽകി വോട്ട് നേടാൻ ശ്രമമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്, ബിജു രമേശിനെ തടഞ്ഞ് പ്രവർത്തകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.