ETV Bharat / state

ഓർമയില്‍ എസ്‌ദാൻ, മൊബൈല്‍ ടൈപ്പിങില്‍ അമ്മ എഫ്ര...ഇവിടെ ലോക റെക്കോഡുകളുടെ ബഹളം...

author img

By ETV Bharat Kerala Team

Published : Jan 23, 2024, 5:36 PM IST

രണ്ടര വയസുകാരന്‍ എസ്‌ദാൻ സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് റെക്കോഡ്. ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡിലും ലണ്ടൻ ആസ്ഥാനമാക്കിയുള്ള വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡ്‌സിലും അമ്മ അഫ്രയുടെ പേരുമുണ്ട്.

Afra  Guinnes world record  രണ്ട് ലോക റെക്കോർഡുകൾ ഒരു വീട്ടില്‍  അപൂര്‍വ്വ നേട്ടവുമായി അമ്മയും മകനും
two-world-records-in-one-family

അപൂര്‍വ്വ നേട്ടവുമായി ഒരു അമ്മയും മകനും

കണ്ണൂർ: ഈ അമ്മയുടെ മത്സരം മകനുമായിട്ടാണ്. അതും ലോക റെക്കോർഡിന് വേണ്ടി. കണ്ണൂർ പുതിയങ്ങാടി ഓലപ്പള്ളിയിലെ അഫ്ര മുഹമ്മദ് റിയാസും മകൻ എസ്‌ദാനുമാണ് ഈ കഥയിലെ റെക്കോഡ് താരങ്ങൾ. ഓർമ്മ ശക്തിയിലാണ് രണ്ടരവയസുകാരൻ എസ്‌ദാൻ കേമനാകുന്നത്. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കും, പിന്നീട് എപ്പോൾ ചോദിച്ചാലും ഉത്തരം റെഡി (Two and half year old Esdan holds the India Book Record).

15 വിഭാഗങ്ങളിലായി 200 ഓളം സാധനങ്ങൾ തിരിച്ചറിഞ്ഞ് എസ്‌ദാൻ സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് റെക്കോർഡ്. മകൻ റെക്കോഡ് നേടുമ്പോൾ അമ്മ അഫ്ര വെറുതെയിരിക്കുകയായിരുന്നില്ല. ഈ റെക്കോഡ് ലേശം വെറൈറ്റിയാണ്. മൊബൈൽ ഫോണ്‍ ടൈപ്പിങ്ങിലെ അതിവേഗതയാണ് അഫ്രയെ വ്യത്യസ്ഥയാക്കുന്നത് (Afra's holds the India Books of Records and the London-based World Wide Book of Records).

ടൈം പാസിന് തുടങ്ങിയതാണെങ്കിലും കുറഞ്ഞ ദിവസത്തെ പരിശീലനം കൊണ്ടാണ് അഫ്രയുടെ നേട്ടം. ഇംഗ്ലീഷ് അക്ഷരമാല, ക്രമത്തിൽ ടൈപ്പ് ചെയ്‌താണ് റെക്കോഡ് കൈപ്പിടിയിലാക്കിയത്. നേരത്തെ 5 സെക്കൻഡ് ആയിരുന്ന ലോക റെക്കോർഡിനെ 4.8 സെക്കൻഡ് കൊണ്ടാണ് അഫ്ര മറികടന്നത്. ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡിലും ലണ്ടൻ ആസ്ഥാനമാക്കിയുള്ള വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിലും അഫ്രയുടെ പേരുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.