ETV Bharat / state

വെള്ളാനിക്കരയിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ, ഒരാളെ കൊന്ന് മറ്റെയാള്‍ ജീവനൊടുക്കിയെന്ന് നിഗമനം - security personnel found dead

author img

By ETV Bharat Kerala Team

Published : Apr 29, 2024, 9:32 AM IST

Updated : Apr 29, 2024, 12:55 PM IST

THRISSUR SECURITY PERSONNEL DEATH  സെക്യൂരിറ്റി ജീവനക്കാർ മരിച്ചു  COMMITTED SUICIDE  KILLING DURING CONFLICT
SECURITY PERSONNEL DEATH

ഒരാളെ രക്തം വാർന്ന് മരിച്ച നിലയിലും മറ്റെയാളെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്

സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തൃശൂർ : വെള്ളാനിക്കരയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയ്‌ക്ക് സമീപത്താണ് സംഭവം. ഇരുവരും ബാങ്കിന്‍റെ സെക്യൂരിറ്റി ജീവനക്കാരാണ്.

ആന്‍റണിയെ തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ പായയിലും അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ ആത്മഹത്യ ചെയ്‌ത നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആൾ ആത്മഹത്യ ചെയ്‌തതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ഒല്ലൂർ എസിപി, മണ്ണുത്തി സി ഐ ഉൾപ്പടെ ഉള്ളവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ എന്നും പൊലീസ് അറിയിച്ചു.

ALSO READ: ചിട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

Last Updated :Apr 29, 2024, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.