ETV Bharat / state

കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

author img

By ETV Bharat Kerala Team

Published : Jan 27, 2024, 6:15 PM IST

പുല്‍പ്പള്ളിയിൽ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. വന്യമൃഗ ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Two dies by electrocution  Pulpally electric shock death  വൈദ്യുത വേലി  ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു
Two Dies By Electrocution From Electric Fence Installed In The Farm At Wayanad Pulpally

വയനാട്: വയനാട് പുല്‍പ്പള്ളിയിൽ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു (Two dies by electrocution from electric fence at Pulpally). കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്.

വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. വേലിയിലൂടെ വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയ്‌ക്കായി എത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരണപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് പുൽപള്ളി പൊലീസും കെ. എസ്. ഇ. ബി അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ പ്ലഗില്‍ നിന്നും കുത്തിയെടുത്ത വൈദ്യുതി നേരെ ഇരുമ്പ് വേലിയിലേക്ക് കടത്തിവിടുകയായിരുന്നു. ഇത് ഓഫ് ചെയ്യാന്‍ മറന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.