ETV Bharat / state

ട്വന്‍റി20 ലോക്‌സഭയിലേക്ക് മത്സരിക്കും, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സാബു ജേക്കബ്

author img

By ETV Bharat Kerala Team

Published : Feb 25, 2024, 9:58 PM IST

സാബു എം ജേക്കബ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. പാര്‍ട്ടി തനിച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനമായി. രണ്ട് സീറ്റുകളിലാണ് പാര്‍ട്ടി ജനവിധി തേടുന്നത്.

Twenty20  sabu jacob  Election2024  ട്വൻ്റി ട്വൻ്റി പാർട്ടി  ലോക്‌സഭാ തെരെഞ്ഞെടുപ്പ്
Twenty20 to Lok Sabha candidates proclaimed by Sabu M Jacob

എറണാകുളം: ജില്ലയിലെ കിഴക്കമ്പലം ഉൾപ്പടെ നാല് ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്ന
ട്വൻ്റി ട്വൻ്റി പാർട്ടി ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരക്കുന്ന രണ്ട് മണ്ഡലങ്ങളിലെ
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു(Twenty20).

ചാലക്കുടിയിൽ ചാർലി പോൾ,എറണാകുളത്ത് ആന്‍റണി ജൂഡി എന്നിവർ മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുവലതു മുന്നണികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ ഒരു ഘടകമായിരുന്നു. ആദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. കിഴക്കമ്പലത്തു നടന്ന പൊതു സമ്മേളനത്തിലാണ് ട്വൻ്റി ട്വൻ്റി പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു(sabu jacob).

ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് അവകാശപ്പെട്ടു. ഇതുവരെ നമ്മൾ തെരഞ്ഞെടുത്തുവിട്ട എം.പി.മാർ ഹൈമാസ്‌റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉത്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്‍റി20 പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എം.പി. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എം.പി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കാട്ടിക്കൊടുക്കും. ട്വന്‍റി ട്വൻ്റി പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും ട്വന്‍റി20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു(Election2024).

യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ നിലപാടാണ് ട്വൻ്റി ട്വൻ്റി രൂപീകരണം മുതൽ സ്വീകരിച്ചത്. ഇവരെ എൻഡിഎ യുടെ ഭാഗമാക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു. സാബു എം ജേക്കബിനെ സ്ഥാനാർത്ഥിയാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് ട്വൻ്റി ട്വൻ്റി ചെയ്തത്. ചാലക്കുടി മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റി കൂടി കളത്തിലിറങ്ങുന്നതോടെ ത്രികോണ മത്സരത്തിന് കൂടിയാണ് കളമൊരുങ്ങുന്നത്. കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എം.പി ബെന്നി ബെഹനാനും എൽഡിഎഫിന് വേണ്ടി മുൻ മന്ത്രി സി.രവീന്ദ്രനാഥും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. കത്തോലിക്കാ സഭാ വോട്ടുകൾ വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ, എറണാകുളം - അങ്കമാലി അതിരൂപതയുടെ മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിച്ച ചാർളി പോൾ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയായി എത്തുമ്പോൾ കൂടുതൽ ബാധിക്കുക യുഡിഎഫിനെയായിരിക്കും. നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെൻ്റിനെ വിജയിപ്പിച്ച മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയത്.

എറണാകുളം മണ്ഡലത്തിലും ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ ഇടതു വലതുമുന്നണികളുടെ മത്സരഫലത്തെ നിർണയിക്കുന്നതിൽ പ്രധാന ഘടകമാകാനാണ് സാധ്യത. യുഡിഎഫിന് വലിയ വിജയ പ്രതീക്ഷയുള്ള രണ്ട് മണ്ഡലങ്ങളിലെയും ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഫലത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായി മാറാനാണ് സാധ്യത. സ്വന്തം വോട്ടുകൾക്ക് പുറമെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ പിടിക്കുന്ന വോട്ടുകൾ കോൺഗ്രസ് വോട്ടുകളായിരിക്കാനാണ് സാധ്യത.

Also Read: 'നിങ്ങളുടെ ശബ്‌ദം പാര്‍ലമെന്‍റില്‍ മുഴങ്ങാന്‍ ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്യൂ'; കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.