ETV Bharat / state

രക്ഷാപ്രവർത്തനം എളുപ്പമാകും; മുക്കം ഫയർ സ്റ്റേഷനിൽ ഇനി ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റവും - tripod rescue system

author img

By ETV Bharat Kerala Team

Published : May 27, 2024, 2:06 PM IST

മലയിടുക്കുകളിലും ആഴമേറിയ ഗർത്തങ്ങളിലുമടക്കം കുടുങ്ങിയവരെ എളുപ്പത്തില്‍ രക്ഷിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍.

മുക്കം ഫയർ സ്റ്റേഷൻ  MUKKAM FIRE AND RESCUE STATION  FIRE FORCE RESCUE OPERATIONS  MUKKAM FIRE STATION MODERN SYSTEM
Tripod rescue system in Mukkam fire station (ETV Bharat)

ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റം ഇനി മുക്കം ഫയർ സ്റ്റേഷനിലും (ETV Bharat)

കോഴിക്കോട്: വൻ വിജയമായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയിലെ ഗുഹയില്‍ അകപ്പെട്ടുപോയ കഥാപാത്രത്തെ നായകനും സുഹൃത്തുക്കളും ചേർന്ന് രക്ഷപ്പെടുത്തുന്ന സീൻ ആരും മറക്കാൻ ഇടയില്ല. ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റം ഉപയോഗിച്ചാണ് അവർ രക്ഷാപ്രവർത്തനം നടത്തുന്നത്. ഈ സിസ്റ്റം ഇനി മുതൽ മുക്കം ഫയർ സ്റ്റേഷനിലും ഉണ്ട്.

ആഴമേറിയ ഗര്‍ത്തങ്ങളിലും മറ്റും കുടുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താന്‍ മുക്കം അഗ്‌നിരക്ഷ സേനയ്‌ക്ക് ഇനി ആധുനിക സൗകര്യം. ആഴങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്നതിനും ഉള്‍പ്പടെ ഉപകരിക്കുന്ന ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റമാണ് മുക്കം അഗ്‌നിരക്ഷ നിലയത്തിന് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍ റെസ്‌ക്യൂ നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറെ സാഹസപ്പെട്ടാണ് ഫയർഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കിണറിലും മറ്റ് ജലാശയങ്ങളിലും വീണുപോകുന്ന ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും എല്ലാം ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കരയിലെത്തിക്കുന്നത്. എന്നാല്‍ പുതിയ സംവിധാനം ലഭിച്ചതോടെ ഇതില്‍ മാറ്റം വരും.

മലയിടുക്കുകളില്‍ കുടുങ്ങിയവരെ പോലും എളുപ്പത്തില്‍ രക്ഷിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം അഭിലാഷിന്‍റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചത്.

ALSO READ: ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; പൊലീസ് നിർദ്ദേശങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.