ETV Bharat / state

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി ; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം - Accident Death In Idukki

author img

By ETV Bharat Kerala Team

Published : May 27, 2024, 11:33 AM IST

കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ബൈസണ്‍വാലിക്ക് സമീപം അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശി ജീവൻ ഗൗഡ മരിച്ചു.

IDUKKI ACCIDENT  TOURIST VEHICLE CRASHED INTO HOUSE  വിനോദ സഞ്ചാരികളുടെ വാഹനമിടിച്ചു  ബൈസൺവാലിയിൽ വാഹനാപകടം
IDUKKI ACCIDENT (ETV Bharat)

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി (ETV Bharat)

ഇടുക്കി : ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശിയായ ജീവന്‍ ഗൗഡ ആണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ വീട്ടുകാര്‍, അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം, ചെമ്മണ്ണാര്‍ - ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം, നിയന്ത്രണം നഷ്‌ടപ്പെട്ട് ബൈസണ്‍വാലി സ്വദേശിയായ പറയന്‍കുഴി ശശിയുടെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഗ്യാപ് റോഡില്‍ നിന്നുള്ള കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകട ഭാഗത്താണ് നിയന്ത്രണം നഷ്‌ടപ്പെട്ട് വാഹനം അപകടത്തില്‍പ്പെട്ടത്.

അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി.

വീടിന്‍റെ മുന്‍ വശത്തെക്കാണ് ട്രാവലര്‍ ഇടിച്ച് കയറിയത്. ഈ സമയം മുന്‍വശത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ഓടി മാറുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുത്തനെ ഇറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡിൽ വാഹനാപകടങ്ങള്‍ നിത്യസംഭവമാണ്.

ALSO READ : വിനോദ സഞ്ചാരികളുടെ വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി: നിരവധി പേർക്ക് പരിക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.