ETV Bharat / state

ചൊവ്വന്നൂരിൽ റോഡരികിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി - The Carcass Of Wild Boar Was Found

author img

By ETV Bharat Kerala Team

Published : May 5, 2024, 1:08 PM IST

തൃശൂർ  കാട്ടുപന്നിയുടെ ജഡം കണ്ടെത്തി  CARCASS OF WILD BOAR  WILD BOAR ACCIDENT
The Carcass Of Wild Boar Was Found In Kunnamkulam Vadakancherry State Highway (Reporter)

കാട്ടുപന്നിയെ വാഹനമിടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

തൃശൂർ : കുന്നംകുളം ചൊവ്വന്നൂരിൽ റോഡരികിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചൊവ്വന്നൂർ ഭാഗത്തെ റോഡരികിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ച്‌ പരിക്കേറ്റതാകാം മരണകാരണം എന്നാണ്‌ പ്രാഥമിക നിഗമനം.

സംസ്ഥാന പാതയുടെ അരികിൽ കാട്ടുപന്നിയുടെ ജഡം കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി വനവകുപ്പ്‌ ഉദ്യോഗസ്ഥർ പ്രാഥമിക നടപടികൾക്ക്‌ ശേഷം പരിശോധനകൾക്കായി ജഡം നീക്കം ചെയ്‌തു. വനംവകുപ്പിന്‍റെ വെറ്ററിനറി വിഭാഗം പരിശോധനകൾ നടത്തിയതിന്‌ ശേഷം വനമേഖലയിൽ കുഴിയെടുത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ ജഡം മറവ്‌ ചെയ്യും.

Also Read : മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി ; പിന്നെ സംഭവിച്ചത് - Wild Boar Rushes Into HOSPITAL

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.